ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ്; സ്വതന്ത്ര സ്ഥാനാര്‍ഥികളായി മത്സരിക്കുന്ന 13 നേതാക്കളെ കോണ്‍ഗ്രസ് പുറത്താക്കി

SEPTEMBER 28, 2024, 8:53 AM

ചണ്ഡീഗഡ്: ഹരിയാന നിയമസഭ തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥികളായി മത്സരിക്കുന്ന 13 നേതാക്കളെ കോണ്‍ഗ്രസ് പുറത്താക്കി.

പാർട്ടി വിരുദ്ധ പ്രവർത്തനങ്ങള്‍ നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് പുറത്താക്കല്‍. പാർട്ടിയിലെ അച്ചടക്കരാഹിത്യം തടയുന്നതിനാണ് ഇവരെ ആറ് വർഷത്തേക്ക് പുറത്താക്കിയതെന്ന് കോണ്‍ഗ്രസ് അറിയിച്ചു.

നരേഷ് ദണ്ഡേ (ഗുഹ്‌ല എസ്‌സി സീറ്റ്), പർദീപ് ഗില്‍ (ജിന്ദ്), സജ്ജൻ സിംഗ് ദുല്‍ (പുന്ദ്രി), സുനിത ബട്ടൻ (പുന്ദ്രി), രാജീവ് മാമുറാം ഗോന്ദർ (നിലോഖേരി-എസ്‌സി), ദയാല്‍ സിംഗ് സിരോഹി (നിലോഖേരി-എസ്‌സി), വിജയ് ജെയിൻ (പാനിപ്പത്ത് റൂറല്‍). ), ദില്‍ബാഗ് സാൻഡില്‍ (ഉചന കലൻ), അജിത് ഫോഗട്ട് (ദാദ്രി), അഭിജീത് സിംഗ് (ഭിവാനി), സത്ബീർ റതേര (ബവാനി ഖേര-എസ്‌സി), നിതു മാൻ (പ്രിത്‌ല), അനിത ദുല്‍ ബദ്‌സിക്രി (കലയാത്) എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.

vachakam
vachakam
vachakam

കോണ്‍ഗ്രസിന് വേണ്ടി മുതിർന്ന നേതാവും മുൻ മന്ത്രിയുമായ സമ്ബത്ത് സിങ് നാല്‍വ സീറ്റില്‍ നിന്ന് നാമനിർദേശ പത്രിക പിൻവലിച്ചിരുന്നു. മറ്റൊരു നേതാവ് രാം കിഷൻ 'ഫൗജി' ബവാനി ഖേര സെഗ്‌മെൻ്റില്‍ നിന്നും പിന്‍മാറിയിരുന്നു.  അംബാല സിറ്റിയില്‍ കോണ്‍ഗ്രസ് സ്ഥാനാർഥിയും മുൻ മന്ത്രിയുമായ നിർമല്‍ സിങ്ങിനെതിരായ മത്സരത്തില്‍ നിന്ന് മുൻ എംഎല്‍എ ജസ്ബിർ മലൂറും പത്രിക പിന്‍വലിച്ചിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam