തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കും എ.ഡി.ജി.പി അജിത് കുമാറിനുമെതിരേ പി.വി അന്‍വര്‍ ഉന്നയിച്ച പരാതികളില്‍ പാര്‍ട്ടി അന്വേഷിക്കേണ്ട ഒന്നുമില്ലെന്ന് സി.പി.എം. സി.പി.എം പാര്‍ലമെന്ററി പാര്‍ട്ടി അംഗമായ അന്‍വര്‍ ഇത്തരം കാര്യങ്ങള്‍ പരസ്യമായി പറഞ്ഞത് ശരിയായില്ലെന്നും പാര്‍ട്ടി വിലയിരുത്തി.
സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണം ഉചിതവും പര്യാപ്തവുമാണ്. അതില്‍ എല്ലാകാര്യവും ഉള്‍പ്പെടും. ആ അന്വേഷണത്തിന്റെ കണ്ടെത്തലില്‍ പാര്‍ട്ടി പരിശോധിക്കേണ്ടതുണ്ടെങ്കില്‍ അപ്പോള്‍ നോക്കാം. പൊളിറ്റിക്കല്‍ സെക്രട്ടറി എന്ന നിലയില്‍ പി. ശശിക്ക് ഉത്തരവാദിത്വം നിറവേറ്റുന്നതില്‍ ഒരുവീഴ്ചയും സംഭവിച്ചിട്ടില്ല. ഇതാണ് സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റിന്റെ തീരുമാനം.
ശശിയെക്കുറിച്ച് ടി.വിയില്‍ പറഞ്ഞ കാര്യമല്ലാതെ ഒരു പരാതിയും പാര്‍ട്ടിക്ക് രേഖാമൂലം കിട്ടിയിട്ടില്ലെന്ന് എം.വി. ഗോവിന്ദന്‍ പറഞ്ഞു. അതുകൊണ്ടുതന്നെ ശശിയെക്കുറിച്ചുള്ള ഒരു പരിശോധനയും പാര്‍ട്ടി നടത്തേണ്ടതില്ല. അന്‍വറല്ല, ആരായാലും പരാതി നല്‍കിയാല്‍ പാര്‍ട്ടി പരിശോധനയുണ്ടാകും. അന്‍വര്‍ പാര്‍ട്ടി അംഗമല്ലാത്തതിനാല്‍ സംഘടനാകാര്യങ്ങള്‍ പഠിപ്പിക്കാനാകില്ലല്ലോയെന്നും ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്