എന്‍.സി.പിയില്‍ മന്ത്രിമാറ്റം; ശശീന്ദ്രന് പകരം തോമസ് കെ. തോമസ് മന്ത്രിയാകുമെന്ന് പി.സി ചാക്കോ

SEPTEMBER 28, 2024, 2:15 PM

കോഴിക്കോട് : എ.കെ. ശശീന്ദ്രൻ മാറി തോമസ് കെ. തോമസ് മന്ത്രിയായി വരണം എന്നാണ് പാർട്ടിയുടെ തീരുമാനമെന്ന് എൻസിപി സംസ്ഥാന അധ്യക്ഷൻ പി.സി. ചാക്കോ. 

അത്‌ മുഖ്യമന്ത്രിയെ അറിയിക്കാനാണ് നിർദേശം. താനും തോമസ് കെ. തോമസും, ശശീന്ദ്രനും മുഖ്യമന്ത്രിയെ കാണും. കൂടുതൽ കാര്യങ്ങൾ ഇപ്പോൾ പറയാൻ കഴിയില്ല. മൂന്നാം തീയതിയാണ് കൂടിക്കാഴ്ച നടത്തുക. 

സജീവ രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കുമെന്ന് ശശീന്ദ്രൻ പറഞ്ഞിട്ടില്ലെന്നും പി.സി. ചാക്കോ പറഞ്ഞു. മന്ത്രി സ്ഥാനത്തെ ചൊല്ലി ദീർഘനാളായി എൻസിപിയിൽ തർക്കം തുടരുന്നതിനിടെയാണ് പാർട്ടിയിൽ മന്ത്രി മാറ്റമുണ്ടാകുമെന്ന വാർത്ത വരുന്നത്.

vachakam
vachakam
vachakam

എൻസിപിയിൽ തർക്കം മുറുകുകയാണെന്ന രീതിയിൽ കഴിഞ്ഞ ദിവസം വാർത്തകൾ പുറത്തുവന്നിരുന്നു. വൈസ് പ്രസിഡൻ്റ് പി.കെ രാജൻ്റെ സസ്‌പെൻഷൻ പിൻവലിക്കണമെന്ന മന്ത്രി എ.കെ. ശശീന്ദ്രന്റെ ആവശ്യം പി.സി. ചാക്കോ അംഗീകരിച്ചിരുന്നില്ല.

തുടർന്ന്, പി.കെ. രാജന്‍റെ സസ്പെൻഷൻ പ്രതികാര മനോഭാവത്തോട് കൂടിയുള്ളതാണെന്നും, നടപടി പിന്‍വലിക്കണമെന്നുമാണ് എ.കെ. ശശീന്ദ്രൻ പി.സി. ചാക്കോയ്ക്ക് കത്തയച്ചിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam