തിരുപ്പതി ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിന് മുന്‍പ് ജഗന്‍ വിശ്വാസ പ്രഖ്യാപനം നടത്തണമെന്ന് ബിജെപിയും ടിഡിപിയും

SEPTEMBER 26, 2024, 6:47 PM

തിരുപ്പതി: തിരുപ്പതി ലഡു വിവാദം കത്തിപ്പടരുന്നതിനിടെ മുന്‍ മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയുടെ തിരുപ്പതി ക്ഷേത്ര സന്ദര്‍ശനത്തെച്ചൊല്ലിയും വിവാദം. സെപ്റ്റംബര്‍ 28 ന് തിരുമല ക്ഷേത്രം സന്ദര്‍ശിക്കാനിരിക്കുന്ന ജഗന്‍, ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിന് മുമ്പ് തന്റെ മതം ഏതാണെന്ന് പ്രഖ്യാപിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.

ജഗന്‍ മോഹന്‍ റെഡ്ഡിയുടെ ഭരണകാലത്ത് തിരുപ്പതി ലഡ്ഡു തയ്യാറാക്കാന്‍ മൃഗക്കൊഴുപ്പ് ഉപയോഗിച്ചിരുന്നുവെന്ന് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അവകാശപ്പെട്ടതോടെയാണ് ജഗന്‍ വിവാദത്തിലായിരുന്നത്. 

'ആന്ധ്രാപ്രദേശ് റവന്യൂ എന്‍ഡോവ്മെന്റ്, റൂള്‍ 16, ടിടിഡി ജനറല്‍ റെഗുലേഷന്‍സ് റൂള്‍ 136 എന്നിവ പ്രകാരം അഹിന്ദുക്കള്‍ വൈകുണ്ഠം ക്യൂ കോംപ്ലക്സില്‍ ദര്‍ശനത്തിന് മുമ്പ് ഒരു ഡിക്ലറേഷന്‍ സമര്‍പ്പിക്കണം,'' ആന്ധ്രാപ്രദേശ് ബിജെപി സംസ്ഥാന പ്രസിഡന്റ് ഡി പുരന്ദേശ്വരി പറഞ്ഞു.

vachakam
vachakam
vachakam

തിരുമല ദര്‍ശനം ആരംഭിക്കുന്നതിന് മുമ്പ് ജഗന്‍ റെഡ്ഡി അലിപിരിയിലെ ഗരുഡ പ്രതിമയ്ക്ക് മുന്നില്‍ തന്റെ മതം സംബന്ധിച്ച പ്രഖ്യാപനം നടത്തണമെന്ന് ബിജെപി നേതാവ് ആവശ്യപ്പെട്ടു.

ക്ഷേത്രദര്‍ശനം നടത്തുന്നതിനുമുമ്പ് തന്റെ വിശ്വാസം പ്രഖ്യാപിക്കേണ്ട ബാധ്യത ജഗന്‍ റെഡ്ഡിക്കുണ്ടെന്ന് ടിഡിപി വക്താവ് കൊമ്മാറെഡ്ഡി പട്ടാഭി റാം പറഞ്ഞു. മുട്ടുകുത്തി ഏഴു മലകള്‍ കയറിയാലും ബാലാജി, ജഗന്റെ പാപങ്ങള്‍ പൊറുക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. റെഡ്ഡി ക്രിസ്തുമത വിശ്വാസിയാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. 

പ്രഖ്യാപനത്തില്‍ ഒപ്പിട്ടില്ലെങ്കില്‍ ജഗനെ ക്ഷേത്രത്തില്‍ കയറാന്‍ അനുവദിക്കില്ലെന്നും ഇത്രയും വര്‍ഷമായി ജഗന്‍ വിശ്വാസം സംബന്ധിച്ച പ്രഖ്യാപനത്തില്‍ ഒപ്പിടാതെയാണ് ക്ഷേത്രത്തില്‍ കയറിയതെന്നും പട്ടാഭി റാം പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam