മതേതരത്വം യൂറോപ്യന്‍ ആശയം; ഇന്ത്യയില്‍ ആവശ്യമില്ല: തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവി

SEPTEMBER 23, 2024, 6:13 PM

കന്യാകുമാരി: മതേതരത്വത്തിന്റെ പേരില്‍ ഇന്ത്യയിലെ ജനങ്ങള്‍ വഞ്ചിക്കപ്പെട്ടെന്ന് തമിഴ്നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവി. മതേതരത്വം എന്നത് ഒരു യൂറോപ്യന്‍ ആശയമാണെന്നും ഇന്ത്യയില്‍ അതിന്റെ ആവശ്യമില്ലെന്നും തമിഴ്നാട് ഗവര്‍ണര്‍ പറഞ്ഞു.

'ഈ രാജ്യത്തെ ജനങ്ങള്‍ക്കെതിരെ നിരവധി തട്ടിപ്പുകള്‍ നടന്നിട്ടുണ്ട്, അതിലൊന്നാണ് മതേതരത്വത്തിന്റെ തെറ്റായ വ്യാഖ്യാനം, എന്താണ് മതേതരത്വം അര്‍ത്ഥമാക്കുന്നത്? മതേതരത്വം ഒരു യൂറോപ്യന്‍ സങ്കല്‍പ്പമാണ്, അത് ഒരു ഇന്ത്യന്‍ സങ്കല്‍പ്പമല്ല.' രവി പറഞ്ഞു.

യൂറോപ്പില്‍ മതനിരപേക്ഷത ഉടലെടുത്തത് ക്രിസ്ത്യന്‍ സഭയും രാജാവും തമ്മിലുള്ള സംഘര്‍ഷത്തെ തുടര്‍ന്നാണെന്ന് ആര്‍ എന്‍ രവി വിശദീകരിച്ചു. സ്വാതന്ത്ര്യസമയത്ത് ഭരണഘടനയുടെ കരട് രൂപീകരണ വേളയില്‍ മതനിരപേക്ഷതയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഒരാള്‍ നിര്‍ദ്ദേശിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ ഭരണഘടനാ അസംബ്ലി ഒന്നാകെ ഇതിനെ എതിര്‍ത്തു. രാജ്യത്ത് സംഘര്‍ഷാവസ്ഥയില്ലെന്ന് അസംബ്ലി അംഗങ്ങള്‍ അഭിപ്രായപ്പെട്ടെന്നും പറഞ്ഞു.

vachakam
vachakam
vachakam

പിന്നീട് 1976 ല്‍ ഭരണഘടനയുടെ ആമുഖത്തില്‍ മതേതരത്വം എന്ന വാക്ക് കൊണ്ടുവന്നത് മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണെന്നും ആര്‍ എന്‍ രവി പറഞ്ഞു. 'ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം, അടിയന്തരാവസ്ഥക്കാലത്ത്, അരക്ഷിതയായ ഒരു പ്രധാനമന്ത്രി, ചില വിഭാഗങ്ങളെ പ്രീണിപ്പിക്കാനുള്ള ശ്രമത്തില്‍, മതേതരത്വം ഭരണഘടനയില്‍ കൊണ്ടുവന്നു,'' രവി പറഞ്ഞു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam