പാലക്കാട്: എ.ഡി.ജി.പി എം.ആര്‍ അജിത് കുമാറിനെതിരായ അന്വേഷണം അട്ടിമറിക്കാനുള്ള കഴിവ് കേരളത്തില്‍ ഒറ്റയാള്‍ക്കുമില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ഒരു അട്ടിമറിയും നടക്കില്ല. ഡി.ജി.പിയാണ് കേസ് അന്വേഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
എ.ഡി.ജി.പിക്കെതിരായ സര്‍ക്കാരിന്റെ അന്വേഷണം പൂര്‍ത്തിയായാല്‍ അതിനനുസരിച്ചുള്ള നിലപാട് സ്വീകരിക്കുമെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു. പി.വി അന്‍വറിന് പിറകില്‍ അന്‍വര്‍ മാത്രമാണുള്ളത്. മറ്റൊരാളുമില്ലെന്നും എം.വി ഗോവിന്ദന്‍ വ്യക്തമാക്കി. സി.പി.എം സമ്മേളനം തുടങ്ങുന്നതിന്റെ ഭാഗമായുള്ള പാലക്കാട്ടെ മേഖലാ ജനറല്‍ ബോഡി യോഗത്തിന് ഒറ്റപ്പാലത്തെത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ബി.ജെ.പിയുടെ വളര്‍ച്ചക്ക് പിന്നില്‍ ഫലപ്രദമായ സഹായം ചെയ്തിട്ടുള്ളത് കോണ്‍ഗ്രസാണ്. മുന്‍മുഖ്യമന്ത്രിമാരുടെ മക്കള്‍ പോലും ബി.ജെ.പിയിലേക്ക് പോകുന്ന സ്ഥിതിയുണ്ടായി. തൃശൂരില്‍ കോണ്‍ഗ്രസ് മൂന്നാംസ്ഥാനത്തേക്ക് പോയതുള്‍പ്പടെയുള്ള കാര്യങ്ങള്‍ പഠിക്കാന്‍ കോണ്‍ഗ്രസ് കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്. ഈ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ അത് ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിനേക്കാള്‍ ഗൗരവമുള്ളതാകുമെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്