ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്: സഹകരിക്കില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഖാര്‍ഗെ

SEPTEMBER 18, 2024, 7:06 PM

ന്യൂഡെല്‍ഹി: രാജ്യത്ത് തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തോട് സഹകരിക്കില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ജനാധിപത്യ വ്യവസ്ഥയില്‍ 'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' എന്നത് അപ്രായോഗികമാണെന്ന് ഖാര്‍ഗെ പറഞ്ഞു. 

'ഞങ്ങള്‍ ഇതിനോടൊപ്പം നില്‍ക്കില്ല. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ജനാധിപത്യത്തില്‍ പ്രവര്‍ത്തിക്കില്ല. നമ്മുടെ ജനാധിപത്യം നിലനില്‍ക്കണമെങ്കില്‍ ആവശ്യമുള്ളപ്പോള്‍ തിരഞ്ഞെടുപ്പ് നടത്തണം.' ഖാര്‍ഗെ പ്രതികരിച്ചു.

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും ഒരേസമയം തിരഞ്ഞെടുപ്പ് എന്ന ആശയത്തെ എതിര്‍ത്ത് രംഗത്തെത്തിയിരുന്നു.

vachakam
vachakam
vachakam

പ്രതിപക്ഷവുമായി ഒരു കൂടിയാലോചനയും നടത്തിയില്ലെന്ന് പറഞ്ഞ് നിര്‍ദ്ദേശത്തെ ആം ആദ്മി പാര്‍ട്ടിയും തള്ളി.  

'മഹാരാഷ്ട്ര, ജാര്‍ഖണ്ഡ്, ജമ്മു കശ്മീര്‍, ഹരിയാന എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഒരുമിച്ച് നടത്താന്‍ അവര്‍ക്ക് കഴിഞ്ഞില്ല. മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും ഡെല്‍ഹിയിലും ഒരുമിച്ച് തെരഞ്ഞെടുപ്പ് നടത്താനാണ് ഞങ്ങള്‍ അവരോട് ആവശ്യപ്പെടുന്നത്, ആദ്യം സ്വയം തെളിയിക്കൂ,' എഎപിയുടെ സന്ദീപ് പഥക് പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam