പട്‌ന: ബിജെപിയെയും ആര്‍എസ്എസിനെയും ജാതി സെന്‍സസ് നടത്താന്‍ പ്രതിപക്ഷം നിര്‍ബന്ധിതരാക്കുമെന്ന് രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി) മേധാവി ലാലു പ്രസാദ് യാദവ്. പ്രതിപക്ഷം ആര്‍എസ്എസുകാരെയും ബിജെപിക്കാരെയും ചെവിയില്‍ പിടിച്ച് സിറ്റ് അപ്പുകള്‍ എടുപ്പിക്കുകയും ജാതി സെന്‍സസ് നടത്തിക്കുകയും ചെയ്യുമെന്ന് ബിഹാര്‍ മുന്‍ മുഖ്യമന്ത്രി എക്സിലെ പോസ്റ്റില്‍ പറഞ്ഞു.
'ആര്‍എസ്എസിനെയും ബിജെപിയെയും ഞങ്ങള്‍ ചെവിയില്‍ പിടിക്കും, അവരെ സിറ്റപ്പ് എടുപ്പിക്കും. ജാതി സെന്‍സസ് നടത്തുകയും ചെയ്യും. ജാതി സെന്‍സസ് നടത്താതിരിക്കാന്‍ അവര്‍ക്ക് എന്ത് അധികാരമുണ്ട്? ഞങ്ങള്‍ അവരെ നിര്‍ബന്ധിതരാക്കും. ദലിതരും പിന്നാക്കക്കാരും ആദിവാസികളും ദരിദ്രരും ഐക്യം കാണിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു,'' ലാലു പ്രസാദ് എക്‌സില്‍ പോസ്റ്റ് ചെയ്തു.
വിഷയത്തില്‍ നിലപാട് മയപ്പെടുത്തിയ ആര്‍എസ്എസിന്റെ പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് ലാലു യാദവിന്റെ പരാമര്‍ശം. പ്രത്യേക സമുദായങ്ങളെയോ ജാതികളെയോ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതില്‍ സംഘടനയ്ക്ക് എതിര്‍പ്പില്ലെന്ന് പാലക്കാട് ചേര്‍ന്ന സമന്വയ ബൈഠക്കിനു ശേഷം ആര്‍എസ്എസ് നേതാവ് സുനില്‍ അംബേക്കര്‍ സൂചിപ്പിച്ചിരുന്നു. വിവരങ്ങള്‍ അവരുടെ ക്ഷേമത്തിനായി കര്‍ശനമായി ഉപയോഗിക്കുന്നെന്ന് ഉറപ്പാക്കണമെന്നും രാഷ്ട്രീയ ഉപകരണമാകരുതെന്നും അംബേക്കര്‍ പറഞ്ഞു. ഈ ദിശയിലുള്ള ഏതൊരു നടപടിയും സമുദായങ്ങള്‍ക്കിടയിലുള്ള സമവായത്തിന്റെ പിന്തുണയോടെയായിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
''ചില സമുദായങ്ങള്‍ക്കും ജാതിക്കും പ്രത്യേക ശ്രദ്ധ ആവശ്യമാണ്. അതിനാല്‍, അതിന് സര്‍ക്കാരിന് കണക്കുകള്‍ ആവശ്യമാണ്. നേരത്തെയും എടുത്തിട്ടുണ്ട്. അതിനാല്‍, അത് എടുക്കാം. പ്രശ്നമില്ല,'' അംബേക്കര്‍ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്