കണ്ണൂര്‍: ഒരു തുറന്നെഴുത്തിനൊരുങ്ങി ഇ.പി ജയരാജന്‍. വിവാദങ്ങള്‍ ഇള്‍പ്പെടെ എല്ലാം തുറന്നെഴുതാനൊരുങ്ങുകയാണ് നേതാവ്. തന്റെ ആത്മകഥ കഥയ്ക്കായുള്ള എഴുത്തിലാണെന്ന് അദ്ദേഹം തന്നെ മാധ്യമങ്ങളോട് വ്യക്തമാക്കി. എല്ലാത്തിനുമുള്ള പ്രതികരണം ആത്മകഥയില്‍ ഉണ്ടാകുമെന്നും ഇ.പി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.
ഇപ്പോള്‍ ഒന്നും പറയാനില്ലെന്നും എല്ലാം പിന്നീട് പറയാമെന്നും ജയരാജന്‍ വ്യക്തമാക്കി. എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് കഴിഞ്ഞ ദിവസം ജയരജനെ പാര്‍ട്ടി നീക്കിയിരുന്നു. സിപിഐഎം സെക്രട്ടറിയേറ്റ് യോഗത്തില്‍ കടുത്ത വിമര്‍ശനമുണ്ടായതിന് പിന്നാലെയാണ് നടപടി. ടി.പി രാമകൃഷ്ണനാണ് ഇനി ഇടതുമുന്നണി കണ്‍വീനര്‍.
സംഘടനാ നടപടിയല്ലെന്ന് പറയുമ്പോഴും മുന്നണിയെ നയിക്കുന്നതില്‍ ഇ.പി ജയരാജന് പരിമിതികളുണ്ടായെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പറഞ്ഞിരുന്നു. ലോക്സഭ തിരഞ്ഞെടുപ്പ് ദിവസം പാര്‍ട്ടിയെയും മുന്നണിയെയും വെട്ടിലാക്കിയ ഈ പ്രതികരണമാണ് ഇ.പി ജയരാജന്റെ സ്ഥാനം തെറുപ്പിച്ചത്. നടപടിക്ക് പിന്നാലെ ചിന്ത ഫ്ളാറ്റിലെ മുറിയൊഴിഞ്ഞു ഇന്ന് രാവിലെ എയര്‍ ഇന്ത്യ എക്സ്പ്രസില്‍ ഇ.പി ജയരാജന്‍ കണ്ണൂരിലേക്ക് മടങ്ങി.
ബിജെപി നേതാക്കളുമായുള്ള കൂടിക്കാഴ്ച്ച വിവാദത്തിലാണ് ജയരാജനെ സ്ഥാനത്ത് നിന്നും നീക്കിയത്. സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള ബ്രാഞ്ച് സമ്മേളനങ്ങള്‍ ആരംഭിക്കുകയാണ്. ഇതിന് മുന്നോടിയായാണ് നടപടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്