ന്യൂഡല്‍ഹി: ലോക്‌സഭാ പ്രതിപക്ഷ നേതാവായ ശേഷം രാഹുല്‍ ഗാന്ധി ആദ്യമായി വിദേശ സന്ദര്‍ശനത്തിന് ഒരുങ്ങുന്നു. കോണ്‍ഗ്രസിന്റെ പോഷക സംഘടനയായ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ ഭാഗമായി സെപ്റ്റംബര്‍ എട്ട് മുതല്‍ 10 വരെ അമേരിക്ക സന്ദര്‍ശിക്കും. ഡാളസിലും വാഷിംഗ്ടണ്‍ ഡിസിയിലും വിവിധ പരിപാടികളില്‍ പങ്കെടുത്ത് സംസാരിക്കും.
സെപ്റ്റംബര്‍ എട്ടിന് ഡാളാസ്, ടെക്‌സാസ് എന്നിവിടങ്ങള്‍ സന്ദര്‍ശിക്കുന്ന അദ്ദേഹം സെപ്റ്റംബര്‍ ഒന്‍പത്, പത്ത് തിയതികളില്‍ വാഷിംഗ്ടണ്‍ ഡി.സി സന്ദര്‍ശിക്കും. ഇന്ത്യാക്കാരായ വിദ്യാഭ്യാസ വിദഗ്ദ്ധര്‍, മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നിരവധി മേഖലകളിലെ പ്രമുഖരുമായി അദ്ദേഹം സംസാരിക്കും. ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ചെയര്‍മാന്‍ സാം പിത്രോഡയാണ് ഇക്കാര്യം അറിയിച്ചത്. ആദ്യ ദിവസത്തെ ഭക്ഷണം ഡാളസില്‍ നിന്നുള്ള നേതാക്കള്‍ക്കൊപ്പമായിരിക്കും രാത്രി ഭക്ഷണം.
കര്‍ണാടകവും തെലങ്കാനയും കോണ്‍ഗ്രസ് ജയിച്ചതോടെ ബിസിനസുകാര്‍ക്കും ടെക്‌നോക്രാറ്റുകള്‍ക്കും രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ വലിയ താല്‍പര്യമുണ്ടെന്നും മഹാരാഷ്ട്ര കൂടി ജയിക്കാന്‍ സാധിച്ചാല്‍ മുംബൈ, പുനെ എന്നീ നഗരങ്ങളില്‍ ബിസിനസ് താല്‍പര്യം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്നവര്‍ കൂടി ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ ഭാഗമാകുമെന്നും സാം പിത്രോഡ പറഞ്ഞു.
അതേസമയം അമേരിക്കയില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുന്ന സമയത്താണ് രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം എന്നതും പ്രധാനമാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്