ന്യൂഡെല്‍ഹി: വരാനിരിക്കുന്ന ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കാന്‍ കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി ആഗ്രഹിക്കുന്നുവെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിച്ചു.
തിങ്കളാഴ്ച നടന്ന പാര്‍ട്ടിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി (സിഇസി) യോഗത്തില്‍ ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് കൂടിയായ രാഹുല്‍ ഗാന്ധി എഎപിയുമായി സഖ്യത്തിനുള്ള സാധ്യതയെക്കുറിച്ച് ഹരിയാന കോണ്‍ഗ്രസ് നേതാക്കളോട് അഭിപ്രായം ആരാഞ്ഞതായി വൃത്തങ്ങള്‍ അറിയിച്ചു.
ഹരിയാന, ഗുജറാത്ത്, ഗോവ, ഡല്‍ഹി, ചണ്ഡീഗഢ് എന്നിവിടങ്ങളില്‍ കോണ്‍ഗ്രസും എഎപിയും ഒരുമിച്ച് ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നു.
കഴിഞ്ഞ മാസം, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കുമാരി സെല്‍ജ, വാര്‍ത്താ ഏജന്‍സിയായ പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയുമായി സഖ്യത്തിനുള്ള സാധ്യത തള്ളിക്കളയുകയും കോണ്‍ഗ്രസ് സംസ്ഥാനത്ത് ഒറ്റയ്ക്ക് മത്സരിക്കുമെന്നും പറഞ്ഞിരുന്നു.
ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പില്‍ 90 സീറ്റുകളിലും സ്വന്തം ശക്തിയില്‍ മത്സരിക്കുമെന്ന് ഡെല്‍ഹി മുഖ്യമന്ത്രിയും എഎപി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്രിവാള്‍ ഈ വര്‍ഷം ആദ്യം പറഞ്ഞിരുന്നു. എന്നാല്‍ മാറിയ സാഹചര്യത്തില്‍ പാര്‍ട്ടി കോണ്‍ഗ്രസുമായി കൈകോര്‍ക്കാന്‍ സാധ്യത വര്‍ധിച്ചിട്ടുണ്ട്. മദ്യനയ അഴിമതി കേസില്‍ തിഹാര്‍ ജയിലില്‍ കഴിയുകയാണ് കെജ്രിവാള്‍.
90 നിയമസഭാ സീറ്റുകളുള്ള ഹരിയാനയില്‍ ഒക്ടോബര്‍ അഞ്ചിന് തിരഞ്ഞെടുപ്പ് നടക്കും. ഫലം ഒക്ടോബര്‍ എട്ടിന് പ്രഖ്യാപിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്