തൃശൂർ: പ്രശസ്ത സംഗീത സംവിധായകൻ മോഹൻ സിത്താര ബിജെപിയിൽ ചേർന്നു. തൃശൂർ സ്വദേശിയായ അദ്ദേഹം ബിജെപി ജില്ലാ പ്രസിഡൻ്റ് അഡ്വ.കെ.കെ.അനീഷ് കുമാറിൽ നിന്ന് അംഗത്വം സ്വീകരിച്ചു.
ബിജെപി മണ്ഡലം പ്രസിഡൻ്റ് രഘുനാഥ് സി.മേനോൻ, സംസ്ഥാന കമ്മിറ്റി അംഗം മുരളി കൊളങ്ങാട്ട്, മണ്ഡലം ജനറൽ സെക്രട്ടറി സുശാന്ത് ഐനിച്ചനാട്ട് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദി പാർട്ടി അംഗത്വം പുതുക്കിയതിന് പിന്നാലെയാണ് ബിജെപി അംഗത്വ ക്യാമ്പയിൻ ആരംഭിച്ചത്. തൃശൂർ ജില്ലയിൽ ഏഴ് ലക്ഷം പേരെ അംഗങ്ങളാക്കുകയാണ് ബിജെപി ലക്ഷ്യമിടുന്നത്. ഒക്ടോബർ 15 വരെയാണ് മെമ്പർഷിപ്പ് ക്യാമ്പയിൻ.
1986 ൽ “ഒന്നു മുതൽ പൂജ്യം വരെ” എന്ന ചിത്രത്തിലൂടെയാണ് സംഗീതസംവിധയകനായി മോഹൻ സിത്താര അരങ്ങേറിയത്.ദീപസ്തംഭം മാഹാശ്ചര്യം,മഴവില്ല്,വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും,കരുമാടിക്കുട്ടൻ”, “ഇഷ്ടം,രാക്ഷസരാജാവ്, മിസ്റ്റർ ബ്രഹ്മചാരി,നമ്മൾ,കുഞ്ഞിക്കൂനൻ,സദാനന്ദന്റെ സമയം,മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപനവും, സ്വപനക്കൂട്, വാർ & ലൗ,കാഴ്ച,രാപ്പകൽ,തന്മാത്ര തുടങ്ങിയ ഒട്ടനവധി ഹിറ്റ് സിനിമകൾക്ക് സംഗീതം പകർന്നതും മോഹൻ സിത്താരയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്