ന്യൂഡെല്‍ഹി: ഹരിയാനയില്‍ എഎപിയുമായുള്ള തെരഞ്ഞെടുപ്പ് സഖ്യത്തിന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി താല്‍പ്പര്യം പ്രകടിപ്പിച്ചെന്ന റിപ്പോര്‍ട്ടുകള്‍ സ്വാഗതം ചെയ്ത് ആം ആദ്മി പാര്‍ട്ടി മുതിര്‍ന്ന നേതാവ് സഞ്ജയ് സിംഗ്. ബിജെപിയെ പരാജയപ്പെടുത്തുന്നതിനാണ് മുന്‍ഗണന നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമായി കൂടിയാലോചിച്ച ശേഷമേ പാര്‍ട്ടി ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളൂവെന്ന് സിംഗ് കൂട്ടിച്ചേര്‍ത്തു.
'ഞങ്ങള്‍ അതിനെ സ്വാഗതം ചെയ്യുന്നു... ബിജെപിയെ പരാജയപ്പെടുത്തുക എന്നതാണ് ഞങ്ങളുടെ മുന്‍ഗണന. ഞങ്ങളുടെ ഹരിയാന ചുമതലയുള്ള സന്ദീപ് പഥക്കും സുശീല്‍ ഗുപ്തയും അന്തിമ തീരുമാനം എടുക്കുകയും അത് അരവിന്ദ് കെജ്രിവാളിനെ അറിയിക്കുകയും ചെയ്യും. അതിനനുസരിച്ച് തീരുമാനമെടുക്കും,'' സഞ്ജയ് സിംഗ് പറഞ്ഞു.
തിങ്കളാഴ്ച നടന്ന ഗ്രാന്‍ഡ് ഓള്‍ഡ് പാര്‍ട്ടിയുടെ സെന്‍ട്രല്‍ ഇലക്ഷന്‍ കമ്മിറ്റി (സിഇസി) യോഗത്തില്‍ ലോക്‌സഭയിലെ പ്രതിപക്ഷ നേതാവും മുന്‍ കോണ്‍ഗ്രസ് അധ്യക്ഷനുമായ രാഹുല്‍ ഗാന്ധി സഖ്യ വിഷയം അവതരിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. സംസ്ഥാനത്തെ ബിജെപി സര്‍ക്കാര്‍ 2014 മുതല്‍ ഇവിടെ അധികാരത്തിലിരിക്കുന്നതിനാല്‍, ബിജെപി വിരുദ്ധ വോട്ടുകള്‍ വിഭജിക്കുന്നത് തടയുക എന്നതാണ് ആശയമെന്ന് റിപ്പോര്‍ട്ടുകള്‍ കൂട്ടിച്ചേര്‍ത്തു.
ദേശീയതലത്തില്‍, എഎപിയും കോണ്‍ഗ്രസും പ്രതിപക്ഷ സഖ്യമായ ഇന്ത്യാ ബ്ലോക്കിന്റെ ഭാഗമാണ്. ചണ്ഡീഗഢ്, ഡല്‍ഹി, ഗുജറാത്ത്, ഗോവ, ഹരിയാന എന്നിവിടങ്ങളില്‍ ലോക്സഭാ തെരഞ്ഞെടുപ്പിനായി ഇരു പാര്‍ട്ടികളും സഖ്യമുണ്ടാക്കിയിരുന്നു.
90 സീറ്റുകളുള്ള ഹരിയാന നിയമസഭയിലെ അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പ് ഒക്ടോബര്‍ 5 ന് നടക്കും. വോട്ടെണ്ണല്‍ ഒക്ടോബര്‍ 8 നാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്