മാഗ്നസ് കാൾസണെ വീണ്ടും അട്ടിമറിച്ച് പ്രഗ്നാനന്ദ

MAY 29, 2026, 4:20 AM

ലോക ചെസ് ചരിത്രത്തിലെ മറ്റൊരു സുവർണ്ണ അധ്യായം കൂടി കുറിച്ച് നോർവേ ചെസ് ടൂർണമെന്റിന്റെ മൂന്നാം റൗണ്ടിൽ ലോക ഒന്നാം നമ്പർ താരം മാഗ്‌നസ് കാൾസണെ അട്ടിമറിച്ചാണ് ഇരുപതുകാരനായ പ്രഗ്‌നാനന്ദ ക്ലാസിക് വിജയം സ്വന്തമാക്കിയത്. ഒസ്ലോയിലെ ഡീച്ച്മാൻ ബ്യോർവിക ലൈബ്രറിയിൽ നടന്ന ആവേശപ്പോരാട്ടത്തിലാണ് അഞ്ച് തവണ ലോക ചാമ്പ്യനായ കാൾസണെ അദ്ദേഹത്തിന്റെ സ്വന്തം നാട്ടിൽ വെച്ച് തോൽപ്പിച്ചത്. രണ്ട് വർഷം മുൻപ് ഇതേ ടൂർണമെന്റിൽ കാൾസണെ ക്ലാസിക്കൽ മത്സരത്തിൽ പരാജയപ്പെടുത്തിയ ഓർമ്മകളെ പുതുക്കുന്നതായിരുന്നു പ്രഗ്‌നാനന്ദയുടെ ഈ പ്രകടനം.

ടൂർണമെന്റിൽ വെറും ഒരു പോയിന്റുമായി പട്ടികയിൽ ഏറ്റവും പിന്നിലായിരുന്ന പ്രഗ്‌നാനന്ദ, വ്യക്തമായ ആക്രമണ ശൈലിയോടെയാണ് കാൾസണെതിരെ കളത്തിലിറങ്ങിയത്. വെള്ളക്കരുക്കളുമായി കളിച്ച ഇന്ത്യൻ താരം തുടക്കം മുതൽ കാൾസണെ സമ്മർദ്ദത്തിലാക്കി. മത്സരത്തിലുടനീളം തന്ത്രപരമായ മുൻതൂക്കം നിലനിർത്തിയ പ്രഗ്‌നാനന്ദയ്ക്ക് മുന്നിൽ 62-ാം നീക്കത്തിൽ കാൾസൺ പരാജയം സമ്മതിച്ച് പിന്മാറുകയായിരുന്നു.

ഈ തകർപ്പൻ ജയത്തോടെ പ്രഗ്‌നാനന്ദ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചുയർന്നു. അതേസമയം, അപ്രതീക്ഷിത തോൽവി നേരിട്ട ലോക ഒന്നാം നമ്പർ താരം മാഗ്‌നസ് കാൾസൺ പോയിന്റ് പട്ടികയിൽ ഏറ്റവും താഴേക്ക് വീണു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam