ആലപ്പുഴ: തിമിര ശസ്ത്രക്രിയക്കിടെ കണ്ണിലെ ലെൻസ് കണ്ണിൻ്റെ ഉള്ളിലേക്ക് ആഴ്ന്നു പോയെന്ന് പരാതി. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിക്കെതിരെയാണ് ചികിത്സാ പിഴവ് പരാതി.
ആറാട്ടുപുഴ സ്വദേശിനി ലത (67)ക്കാണ് ആശുപത്രിയിൽ നിന്ന് ദുരനുഭവമുണ്ടായത്. ചികിത്സാ പിഴവ് ഉണ്ടായിട്ടും ഇക്കാര്യം ആശുപത്രി അധികൃതർ മറച്ചു വച്ചെന്നും പരാതി ഉയർന്നു. തെറ്റ് തിരിച്ചറിഞ്ഞിട്ടും ആശുപത്രി അധികൃതർ കൈയൊഴിഞ്ഞെന്നും പറയുന്നു.
ആറാട്ടുപുഴ കള്ളിക്കാട് സ്വദേശിനി ലതയെന്ന അറുപത്തിയേഴുകാരിയ്ക്കാണ് ആലപ്പുഴ മെഡിക്കല്‍ കോളജില്‍ നിന്ന് ദുരനുഭവമുണ്ടായത്.
തിമിര ശസ്ത്രക്രിയയ്ക്കിടെ ലതയുടെ വലതു കണ്ണിലെ സ്വാഭാവിക ലെന്‍സ് കണ്ണിനുള്ളിലേക്ക് ആഴ്ന്നിറങ്ങുകയായിരുന്നു. ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍മാരുടെ പിഴവെന്ന് കുടുംബം ആരോപിക്കുന്നു.
ലതയുടെ കണ്ണ് പൂര്‍വ സ്ഥിതിയിലാകണമെങ്കില്‍ ഇനിയും മറ്റൊരു ശസ്ത്രക്രിയ കൂടി നടത്തണം. അത് ചെയ്യാന്‍ സൗകര്യമുളളതാകട്ടെ കോട്ടയം മെഡിക്കല്‍ കോളജിലും. അതിനുളള ക്രമീകരണം ഒരുക്കി കൊടുക്കാന്‍ പോലും ആലപ്പുഴ മെഡിക്കല്‍ കോളജ് അധികൃതര്‍ തയാറാകുന്നില്ലെന്നും പരാതിയുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
