ജാമ്യത്തിലിറങ്ങി 11 വർഷം ഒളിവിൽ; കൊലക്കേസ് പ്രതി ഒടുവിൽ പിടിയിൽ

SEPTEMBER 10, 2026, 1:51 AM

കൊല്ലം: ജാമ്യത്തിലിറങ്ങിയ ശേഷം 11 വർഷത്തോളം പൊലീസിനെ വെട്ടിച്ച് ഒളിവിൽ കഴിഞ്ഞ കൊലക്കേസ് പ്രതി അറസ്റ്റിൽ. കൊട്ടാരക്കര പനവേലി ജോർജ്മുക്ക് ചരുവിള വീട്ടിൽ നിതിൻ (36) ആണ് പിടിയിലായത്.

കൊട്ടാരക്കര വിലങ്ങറ ഇലഞ്ഞിക്കൽ സ്വദേശി രവീന്ദ്രനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയാണ് നിതിൻ. 2015ൽ നടന്ന കൊലപാതകത്തിന് പിന്നാലെ അറസ്റ്റിലായ ഇയാൾ പിന്നീട് ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു.

പനവേലി ഭാഗത്ത് ആളൊഴിഞ്ഞ പ്രദേശത്തെ രഹസ്യകേന്ദ്രത്തിലാണ് പ്രതി താമസിച്ചിരുന്നതെന്നാണ് പൊലീസ് കണ്ടെത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാളെ ഇവിടെനിന്ന് പിടികൂടിയത്.

vachakam
vachakam
vachakam

കൊട്ടാരക്കര സർക്കിൾ ഇൻസ്പെക്ടർ ഗംഗ പ്രസാദിന് ലഭിച്ച വിവരത്തെ തുടർന്ന്, സബ് ഇൻസ്പെക്ടർ ഹേമന്ദിന്റെ നിർദേശപ്രകാരം പ്രത്യേക സംഘം അന്വേഷണം നടത്തി. സബ് ഇൻസ്പെക്ടർ കെ.പി. അലക്സ്, ബി. അജയൻ, സിവിൽ പൊലീസ് ഓഫീസർമാരായ വിഷ്ണുദാസ്, അരുൺ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam