ന്യൂഡൽഹി: എല്ലാ വിമാനക്കമ്പനികളിലെയും പൈലറ്റുമാർക്ക് മയക്കുമരുന്ന് പരിശോധന നിർബന്ധമാക്കാൻ വ്യോമയാന നിയന്ത്രണ അതോറിറ്റിയായ ഡിജിസിഎ (DGCA) ഉത്തരവിട്ടതായി റിപ്പോർട്ടുകൾ. 2027 ജൂലൈയ്ക്കകം ഈ നടപടിക്രമങ്ങൾ പൂർത്തിയാക്കാനാണ് നിർദ്ദേശം.
ഇതിനിടെ, പൈലറ്റുമാരുടെ മയക്കുമരുന്ന് പരിശോധനയുമായി ബന്ധപ്പെട്ട പുതിയ ചട്ടങ്ങളുടെ കരട് ഈ മാസാവസാനത്തോടെ ഡിജിസിഎ അന്തിമമാക്കുമെന്ന് കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി കെ. രാംമോഹൻ നായിഡു അറിയിച്ചു.
ഓഗസ്റ്റ് 4-ന് ഫുക്കറ്റ്-ഡൽഹി റൂട്ടിൽ സർവീസ് നടത്തിയ എയർ ഇന്ത്യ വിമാനം പെട്ടെന്ന് ഏകദേശം 300 അടി താഴേക്ക് പതിക്കുകയും നിരവധി യാത്രക്കാർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ പൈലറ്റ്-ഇൻ-കമാൻഡ് മയക്കുമരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയ പശ്ചാത്തലത്തിലാണ് ഈ നടപടികൾ.
സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിയ എഎഐബി (AAIB) സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിൽ, പൈലറ്റിന്റെ മയക്കുമരുന്ന് ഉപയോഗം ഗൗരവകരമായ വിഷയമാണെന്ന് ചൂണ്ടിക്കാട്ടുകയും ഡിജിസിഎയോട് ഉചിതമായ നടപടി സ്വീകരിക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ, സെപ്റ്റംബർ 4-ന് എയർ ഇന്ത്യ പൈലറ്റിനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടിരുന്നു.
നിലവിലെ ചട്ടപ്രകാരം പ്രതിവര്‍ഷം 10 ശതമാനം പൈലറ്റുമാര്‍ക്ക് റാന്‍ഡം പരിശോധന നടത്തണമെന്നാണ് വ്യവസ്ഥ. ഇതിന് പകരം എല്ലാ പൈലറ്റുമാര്‍ക്കും വര്‍ഷത്തില്‍ ഒരിക്കല്‍ ഡോപ്പ് ടെസ്റ്റ് നടത്തണമെന്നാണ് സിവില്‍ ഏവിയേഷന്‍ മന്ത്രാലയം ഡിജിസിഎയോട് നിര്‍ദേശിച്ചതെന്ന് കഴിഞ്ഞ മാസം മന്ത്രി വ്യക്തമാക്കിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
