രമ്യ ഹരിദാസ് എംഎല്‍എയ്ക്കെതിരെ അശ്ലീല പരാമർശം; ഖേദം പ്രകടിപ്പിച്ച് സിപിഎം ഏരിയ കമ്മിറ്റി അംഗം

SEPTEMBER 10, 2026, 9:29 AM

തിരുവനന്തപുരം: ആറ്റിങ്ങൽ എം.എൽ.എ രമ്യ ഹരിദാസിനെതിരെ വൻ അശ്ലീല പരാമർശം നടത്തിയ സി.പി.എം നേതാവ് വിവാദത്തിൽ. സി.പി.എം ആറ്റിങ്ങൽ ഏരിയ കമ്മിറ്റി അംഗവും കിഴുവല്ലം മുൻ പഞ്ചായത്ത് പ്രസിഡന്റുമായ വേണുഗോപാൽ നായരാണ് പൊതുവേദിയിൽ എം.എൽ.എയ്‌ക്കെതിരെ മോശം പരാമർശങ്ങൾ നടത്തിയത്. വിഷയം വലിയ രാഷ്ട്രീയ പ്രതിഷേധങ്ങൾക്ക് വഴിതുറന്നതോടെ സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് നേതാവ് രംഗത്തെത്തി.

കഴിഞ്ഞ ദിവസം പ്രദേശത്തുണ്ടായ കയ്യാങ്കളിയുമായി ബന്ധപ്പെട്ട് സ്ഥാപിച്ച ഫ്ലെക്സ് ബോർഡ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ തകർത്തതിൽ പ്രതിഷേധിച്ച് സി.പി.എം സംഘടിപ്പിച്ച പ്രകടനത്തിലായിരുന്നു വേണുഗോപാൽ നായരുടെ അധിക്ഷേപ പ്രസംഗം.

പൊതുപ്രവർത്തകയും ജനപ്രതിനിധിയുമായ രമ്യ ഹരിദാസിനെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന രീതിയിലായിരുന്നു ഇയാളുടെ വാക്കുകൾ. പ്രസംഗത്തിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെ കോൺഗ്രസും യൂത്ത് കോൺഗ്രസും കടുത്ത പ്രതിഷേധവുമായി രംഗത്തെത്തി.

vachakam
vachakam
vachakam

സംഭവം വൻ വിവാദമാകുകയും പാർട്ടിക്കുള്ളിൽ നിന്നുതന്നെ എതിർപ്പുകൾ ഉയരുകയും ചെയ്തതോടെയാണ് വേണുഗോപാൽ നായർ ഖേദപ്രകടനവുമായി എത്തിയത്. പൊതുവേദിയിൽ പറയാൻ പാടില്ലാത്ത വാക്കുകളാണ് താൻ ഉപയോഗിച്ചതെന്നും അതിൽ പൂർണ്ണമായും ഖേദിക്കുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. രമ്യ ഹരിദാസ് എം.എൽ.എയോട് വ്യക്തിപരമായി മാപ്പ് അപേക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam