പരീക്ഷാ ക്രമക്കേട്; പിഎസ്‍സി ചെയർമാനും അംഗങ്ങൾക്കും ചോദ്യംചെയ്യലിന് ഹാജരാകാൻ നോട്ടീസ്

SEPTEMBER 10, 2026, 9:34 AM

തിരുവനന്തപുരം: ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേടിൽ അന്വേഷണം വ്യാപിപ്പിച്ച് ക്രൈംബ്രാഞ്ച്. പി.എസ്.സി (PSC) ചെയർമാനെയും അംഗങ്ങളെയും നേരിട്ട് ചോദ്യം ചെയ്യാൻ അന്വേഷണ സംഘം.

സെപ്റ്റംബർ 15 മുതൽ കമ്മീഷൻ അംഗങ്ങളുടെ മൊഴിയെടുപ്പ് ആരംഭിക്കും. തുടർന്ന് ചെയർമാൻ എം. ആർ. ബൈജുവിൽ നിന്നും വിവരങ്ങൾ ശേഖരിക്കും. ക്രൈംബ്രാഞ്ച് എസ്.പി സഖറിയയാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് അയച്ചത്.

നിയമന ക്രമക്കേടുമായി ബന്ധപ്പെട്ട് കമ്മീഷൻ അംഗങ്ങളെയും ചെയർമാനെയും അന്വേഷണ സംഘം നേരിട്ട് ചോദ്യം ചെയ്യുന്നത് പി.എസ്.സിയുടെ ചരിത്രത്തിൽ തന്നെ ആദ്യമായാണ്.

vachakam
vachakam
vachakam

കേസിൽ മൂല്യനിർണ്ണയത്തിന്റെ പ്രധാന ചുമതലയുണ്ടായിരുന്ന രണ്ട് പി.എസ്.സി ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. മുൻ ഡെപ്യൂട്ടി സെക്രട്ടറി പി. സതീഷ്, അഡീഷണൽ സെക്രട്ടറി ആർ. ഹരി എന്നിവർക്കാണ് വീഴ്ച പറ്റിയിരിക്കുന്നത്.

ഇവർക്കെതിരെ വകുപ്പുതല നടപടി ആവശ്യപ്പെട്ട് സംസ്ഥാന പോലീസ് മേധാവി സർക്കാരിന് ഔദ്യോഗികമായി കത്ത് നൽകി. ഏതെങ്കിലും ഉദ്യോഗാർത്ഥികളെ സഹായിക്കാനായി ഉദ്യോഗസ്ഥർ ക്രിമിനൽ ഗൂഢാലോചന നടപ്പാക്കിയിട്ടുണ്ടോ എന്നും ഉദ്യോഗസ്ഥരിൽ നിന്നുണ്ടായത് സാങ്കേതിക പിഴവാണോ എന്ന് വിശദമായി പരിശോധിക്കുകയുമാണ്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam