പഴകിയ പാലും പ്രാണികൾ വീണ ഐസ്‌ക്രീമും; കൊല്ലം ആർ.പി മാളിലെ തിയേറ്ററിന് നോട്ടീസ്

SEPTEMBER 10, 2026, 4:38 AM

കൊല്ലം: മൾട്ടിപ്ലക്‌സ് തിയേറ്ററുകൾ കേന്ദ്രീകരിച്ച് സംസ്ഥാനത്തുടനീളം നടക്കുന്ന പരിശോധനകൾക്കിടയിൽ ഗുരുതരമായ കണ്ടെത്തലുകളെ തുടർന്ന് കൊല്ലം ആർ.പി മാളിലെ തിയേറ്റർ ഉടമയ്ക്ക് നോട്ടീസ് നൽകി.

ലീഗൽ മെട്രോളജിയും ഭക്ഷ്യസുരക്ഷാ വകുപ്പും ചേർന്നാണ് സംയുക്ത നടപടി സ്വീകരിച്ചത്. പോപ്പ്കോൺ ബില്ലിൽ തൂക്കം രേഖപ്പെടുത്താത്തതിനും കഫെറ്റീരിയയിലെ വൻ വൃത്തിഹീനമായ അവസ്ഥയും ചൂണ്ടിക്കാട്ടിയാണ് ഉദ്യോഗസ്ഥർ നോട്ടീസ് നൽകിയത്.

തിയേറ്ററിലെ കഫറ്റീരിയയിൽ നിന്ന് മൂന്ന് ദിവസം പഴകിയതും കാലാവധി കഴിഞ്ഞതുമായ പാൽ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. കൂടാതെ, ഇവിടെ ഉപയോഗിച്ചിരുന്ന ഫ്രീസറുകൾ യാതൊരുവിധ അറ്റകുറ്റപ്പണികളും നടത്താതെ തികച്ചും അശാസ്ത്രീയമായാണ് പ്രവർത്തിപ്പിച്ചിരുന്നത്. ഐസ്‌ക്രീം അടക്കമുള്ള ഭക്ഷ്യവസ്തുക്കൾ തുറന്ന നിലയിൽ സൂക്ഷിച്ചിരുന്ന ഫ്രീസറിനുള്ളിൽ മുടിയും പ്രാണികളും വീണ നിലയിലായിരുന്നുവെന്നും പരിശോധനയിൽ കണ്ടെത്തി.

vachakam
vachakam
vachakam

സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥരും ഉൾപ്പെട്ട സംയുക്ത സംഘമാണ് നിലവിൽ തിയേറ്ററുകളിൽ തുടർച്ചയായ പരിശോധന നടത്തുന്നത്. വിൽക്കുന്ന പോപ്പ് കോണിന്റെ കൃത്യമായ തൂക്കം ബില്ലിൽ രേഖപ്പെടുത്താത്തതിൽ ലീഗൽ മെട്രോളജി വിഭാഗം ഉടമയ്ക്ക് താക്കീത് നൽകി നോട്ടീസ് കൈമാറി.

കൊല്ലം കൊട്ടിയത്തെ തിയേറ്ററുകളിലും പരിശോധന തുടരുകയാണ്. കൊല്ലത്തിന് പുറമെ കോട്ടയം, തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലെ പ്രമുഖ മൾട്ടിപ്ലക്സുകളിലും ലുലു മാൾ അടക്കമുള്ള ഇടങ്ങളിലും ഉദ്യോഗസ്ഥർ പരിശോധന ശക്തമാക്കിയിട്ടുണ്ട്.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam