കൊച്ചി: കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡിൽ ക്വാളിറ്റി കൺട്രോൾ വിഭാഗം നിർത്തലാക്കി.
പരിശോധനക്കായി ഡ്രഗ്സ് കൺട്രോൾ വകുപ്പിൽ കുറവുള്ള ജീവനക്കാരെ താത്കാലികമായി നിയമിക്കും.
ആരോഗ്യ മന്ത്രി കെ. മുരളീധരനാണ് നിർദേശം നൽകിയത്. കെഎംഎസ്സിഎൽ വഴി സംഭരിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന മരുന്നുകൾ ഉൾപ്പെടെ ഗുണനിലവാരം കുറഞ്ഞ മരുന്നുകൾ കണ്ടെത്തിയ സാഹചര്യത്തിലാണ് മന്ത്രിയുടെ നടപടി.
മരുന്നുകളുടെ നിലവാരം ഉറപ്പാക്കാനുള്ള ചുമതല ഡ്രഗ്സ് കൺട്രോൾ വകുപ്പിനാണ് നൽകിയിരിക്കുന്നത്.
കെഎംഎസ്സിഎൽ വാങ്ങിയ കോടിക്കണക്കിന് രൂപയുടെ ചില മരുന്നുകൾക്ക് നിലവാരമില്ലെന്ന് കണ്ടെത്തിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
