മാസപ്പടി കേസിൽ പുറത്തുവരാനിരിക്കുന്നത് കേരളം കണ്ട ഏറ്റവും വലിയ അഴിമതി : മാത്യു കുഴൽനാടൻ

SEPTEMBER 10, 2026, 2:04 AM

തിരുവനന്തപുരം: കേരളം കണ്ട ഏറ്റവും വലിയ അഴിമതിയും കൊള്ളയുമാണ് മാസപ്പടി കേസിൽ പുറത്തുവരാനിരിക്കുന്നതെന്ന് മാത്യു കുഴൽനാടൻ. 

സമൂഹവും ജനങ്ങളും ആഗ്രഹിക്കുന്ന ഏറ്റവും നല്ല തീരുമാനം ഈ വിഷയത്തിൽ ഉണ്ടാകുമെന്നും, അഴിമതിയുടെ കാര്യത്തിൽ യുഡിഎഫ് സർക്കാർ യാതൊരു വിട്ടുവീഴ്ചയും ചെയ്യില്ലെന്നും കുഴൽനാടൻ പറഞ്ഞു.

അത്തരം കാര്യങ്ങൾ നിരീക്ഷിക്കാനും പരിശോധിക്കാനും പാർട്ടിക്കും കൃത്യമായ സംവിധാനങ്ങളുണ്ട്.

vachakam
vachakam
vachakam

അധികാരത്തിന്റെ തണലിൽ എന്തും ചെയ്യാമെന്ന് ധരിച്ചവർക്കുള്ള ശക്തമായ പാഠമായിരിക്കും ഈ കേസ്. അഴിമതിപ്പണം കടത്താനും കള്ളപ്പണം വെളുപ്പിക്കാനുമുള്ള ശ്രമങ്ങളുടെ കൂടുതൽ വിവരങ്ങൾ ഉചിതമായ സമയത്ത് പുറത്തുവരുമെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.

കോൺഗ്രസ് നേതാക്കൾക്കെതിരെ കേസെടുക്കുമെന്ന ഭയമുണ്ടെങ്കിൽ താൻ ഇതുവരെ രാഷ്ട്രീയത്തിൽ ഉണ്ടാകില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam