കഴിഞ്ഞ സർക്കാർ നിയമിച്ച 787 പേഴ്‌സണൽ സ്റ്റാഫുകളുടെ ലിസ്റ്റ്   പ്രസിദ്ധീകരിക്കണം; പിണറായി

SEPTEMBER 10, 2026, 10:51 AM

കൊച്ചി: കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിൽ 787 പേരെ നിയമിച്ചെന്ന മുഖ്യമന്ത്രി വിഡി സതീശന്റെ  ആരോപണത്തിൽ മറുപടിയുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. 

മുഖ്യമന്ത്രി വി ഡി സതീശന്റെ ആരോപണം വസ്തുതയ്ക്ക് നിരക്കുന്നതല്ലെന്ന് പിണറായി ഫേസ്ബുക്ക് പോസ്റ്റിലൂടെ കുറ്റപ്പെടുത്തി. 

കഴിഞ്ഞ മന്ത്രിസഭയിൽ മുഖ്യമന്ത്രിക്ക് 32ഉം ബാക്കി മന്ത്രിമാർക്ക് ഇരുപത്തിയഞ്ചോ അതിൽ താഴെയോ ആയിരുന്നു സ്റ്റാഫ് ഉണ്ടായിരുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു. ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ

vachakam
vachakam
vachakam

കഴിഞ്ഞ അഞ്ച് വർഷക്കാലം നാല് മന്ത്രിമാർ മാറി പുതിയ മന്ത്രിമാർ ചുമതലയെടുത്തു. സജി ചെറിയാൻ രാജിവെച്ചു വീണ്ടും ചുമതല ഏറ്റെടുത്തു. അപ്പോഴും ആകെയുള്ള സ്റ്റാഫിന്റെ എണ്ണം വർദ്ധിപ്പിച്ചില്ലെന്നാണ് മുൻ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയത്. ആകെ 500ൽ താഴെയായിരുന്നു സ്റ്റാഫ് ഉണ്ടായിരുന്നത്.

ഇതിനെല്ലാം കൃത്യമായ രേഖകൾ ഉണ്ടായിട്ടും എവിടെനിന്നാണ് മുഖ്യമന്ത്രിക്ക് 787 പേരുടെ കണക്ക് കിട്ടിയതെന്ന് ചോദിച്ച അദ്ദേഹം മുഖ്യമന്ത്രി ആ ലിസ്റ്റ് പ്രസിദ്ധീകരിക്കണമെന്നും വെല്ലുവിളിച്ചു. വ്യക്തമായ രേഖകൾ ഉള്ള കാര്യങ്ങൾ പോലും മുഖ്യമന്ത്രി ഇത്തരത്തിൽ തെറ്റായി ചിത്രീകരിക്കുന്നത് ഒട്ടും ആശാസ്യമല്ലെന്ന് കുറ്റപ്പെടുത്തിയ പിണറായി, മുഖ്യമന്ത്രി പറയുന്ന 787 പേരുടെ പട്ടിക അദ്ദേഹം തന്നെയാണ് വെളിപ്പെടുത്തേണ്ടതെന്നും ചൂണ്ടിക്കാട്ടി.

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam