അഫ്ഗാനിസ്ഥാന് തിരിച്ചടിയായി മുജീബ് ഉർ റഹ്മാന്റെ പരിക്ക്

JUNE 16, 2024, 10:53 AM

ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് 2024ൽ സൂപ്പർ 8 മത്സരങ്ങൾ ആരംഭിക്കാനിരിക്കേ അഫ്ഗാനിസ്ഥാന് തിരിച്ചടി. കൈവിരലിന് പരിക്കേറ്റ സ്റ്റാർ സ്പിന്നർ മുജീബ് ഉർ റഹ്മാന് ടൂർണമെന്റിലെ അവശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമാകും. ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ ഒരു മത്സരത്തിലെ ഇറങ്ങിയുള്ളൂവെങ്കിലും 46 രാജ്യാന്തര ട്വന്റി 20 മത്സരങ്ങളുടെ പരിചയം താരത്തിനുണ്ട്. 6.35 ഇക്കോണമിയിൽ 59 വിക്കറ്റുകൾ വീഴ്ത്തിയിട്ടുള്ളത്

മുജീബിന്റെ മികവ് അടിവരയിടുന്നു. മുജീബിന് പകരം ഇടംകൈയൻ ഓപ്പണിംഗ് ബാറ്റർ ഹസ്രത്തുള്ള സസായാണ് അഫ്ഗാന്റെ സ്‌ക്വാഡിലേക്ക് എത്തിയിരിക്കുന്നത്. സസായുടെ വരവ് ബാറ്റിംഗ് കരുത്ത് വർധിപ്പിക്കും എന്നാണ് പ്രതീക്ഷ.

ടി20 ലോകകപ്പിൽ സി ഗ്രൂപ്പിൽ കളിച്ച മൂന്ന് മത്സരങ്ങളും ജയിച്ച് പോയിന്റ് പട്ടികയിൽ ഒന്നാമതാണ് അഫ്ഗാനിസ്ഥാൻ നിൽക്കുന്നത്. ഉഗാണ്ടയെ 125 റൺസ് തോൽപിച്ച് ലോകകപ്പ് പ്രയാണം തുടങ്ങിയ അഫ്ഗാൻ പിന്നാലെ ന്യൂസിലൻഡിനെ 84 റൺസിന് അട്ടിമറിച്ച് ഞെട്ടിച്ചിരുന്നു. മൂന്നാം മത്സരത്തിൽ പാപുവ ന്യൂ ഗിനിയയെ 7 വിക്കറ്റിനും അഫ്ഗാൻ പരാജയപ്പെടുത്തി.

vachakam
vachakam
vachakam

ജൂൺ 17ന് അവസാന ഗ്രൂപ്പ് മത്സരത്തിൽ വെസ്റ്റ് ഇൻഡീസാണ് അഫ്ഗാനിസ്ഥാന്റെ എതിരാളികൾ. പോയിന്റ് പട്ടികയിൽ രണ്ടാമത് നിൽക്കുന്ന വിൻഡീസിനും കളിച്ച മൂന്ന് മത്സരങ്ങളും ജയിച്ച് ആറ് പോയിന്റുണ്ട്.

ഇതിനാൽ വെസ്റ്റ് ഇൻഡീസ്-അഫ്ഗാൻ മത്സരം ഗ്രൂപ്പ് സിയിലെ ജേതാക്കളെ നിശ്ചയിക്കും. നിലവിൽ നെറ്റ് റൺറേറ്റിന്റെ ആനുകൂല്യത്തിലാണ് അഫ്ഗാൻ തലപ്പത്ത് നിൽക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam