ആശാന് പകരക്കാരനായി മിക്കേൽ സ്റ്റാറേ; ബ്ലാസ്റ്റേഴ്സിന് പുതിയ പരിശീലകൻ

MAY 23, 2024, 5:43 PM

കൊച്ചി: മിക്കേൽ സ്റ്റാറേയെ മുഖ്യ പരിശീലകനായി നിയമിച്ച് കേരളാ ബ്ലാസ്റ്റേഴ്‌സ് എഫ് സി. കേരളാ ബ്ലാസ്റ്റേഴ്സിന്റെ മുഖ്യ പരിശീലകനായാണ് സ്വീഡിഷ് പരിശീലകൻ മിക്കേൽ സ്റ്റാറേ ചുമതലയേല്‍ക്കുക.

പതിനേഴു വർഷത്തോളം പരിശീലക അനുഭവ സമ്പത്തുള്ള സ്റ്റാറേ വിവിധ പ്രമുഖ ഫുട്ബാൾ ലീഗുകളിൽ പരിശീലകനായി പ്രവർത്തിച്ചിട്ടുണ്ട്.

48 വയസ്സുകാരനായ സ്റ്റാറേ 2026 വരെയാണ് കേരളാ ബ്ലാസ്റ്റേഴ്‌സുമായി കരാർ ഒപ്പിട്ടിരിക്കുന്നത്. സ്വീഡിഷ് ക്ലബായ വാസ്ബി യൂണൈറ്റഡിലൂടെ പരിശീലക കുപ്പായം അണിഞ്ഞ സ്റ്റാറേ 2009ല്‍ സ്വീഡിഷ് ക്ലബായ എഐകെയുടെ മുഖ്യ പരിശീലകനായി ചുമതലയേറ്റു,

vachakam
vachakam
vachakam

എഐകെയ്ക്കൊപ്പം സ്വീഡിഷ് ലീഗ് ആയ ഓള്‍സ്വെൻസ്കാൻ ഒപ്പം തന്നെ കപ്പ് മത്സരങ്ങളായ സ്വെൻസ്ക കപ്പൻ, സൂപ്പർകുപെൻ എന്നിവ നേടിയതും ഐഎഫ്കെ ഗോട്ടെബർഗിനൊപ്പം സ്വെൻസ്ക കപ്പൻ നേടിയതും അദ്ദേഹത്തിന്റെ കരിയറിലെ സുപ്രധാന നേട്ടങ്ങളാണ്.

നാനൂറോളം മത്സര സമ്ബത്തുള്ള സ്റ്റാറേ സ്വീഡൻ, ചൈന,നോർവേ,അമേരിക്ക, തായ്ലൻഡ് എന്നിവിടങ്ങളിലായി എഐകെ, പാനിയോനിയോസ്, ഐഎഫ്കെ ഗോട്ടെബർഗ്, ഡാലിയൻ യിഫാംഗ്, ബികെ ഹാക്കൻ, സാൻ ജോസ് എർത്ത്ക്വേക്ക്സ്, സാർപ്സ്ബോർഗ് 08, സർപ്സ്ബോർഗ് 08 തുടങ്ങിയ പ്രമുഖ ടീമുകളെ പരിശീലിപ്പിച്ചിട്ടുണ്ട്. ഏറ്റവും അവസാനമായി തായ് ലീഗിലെ ഉതൈ താനിയെയാണ് മിക്കേല്‍ സ്റ്റാറേ പരിശീലിപ്പിച്ചത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam