ടി20 ലോകകപ്പിനുള്ള മാച്ച് ഒഫീഷ്യൽസിനെ പ്രഖ്യാപിച്ചു

JANUARY 31, 2026, 3:10 AM

ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി വേദിയാകുന്ന ടി20 ലോകകപ്പിനുള്ള മാച്ച് ഒഫീഷ്യൽസിനെ പ്രഖ്യാപിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ. പട്ടികയിൽ മൂന്ന് ഇന്ത്യക്കാരാണ് ഇടംപിടിച്ചിരിക്കുന്നത്. ഇന്ത്യയുടെ എലൈറ്റ് പാനൽ അംപയർ നിതിൻ മേനോൻ, ജെ മദനഗോപാൽ, മുൻ ക്രിക്കറ്ററും മലയാളിയുമായ കെ.എൻ. അനന്തപത്മനാഭൻ എന്നിവരാണ് ഈ ലോകവേദിയിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. മാച്ച് റഫറിമാരുടെ പട്ടികയിൽ ഇന്ത്യയുടെ ജവഗൽ ശ്രീനാഥും ഇടംപിടിച്ചിട്ടുണ്ട്.

നിതിൻ മേനോന് ഇത് നാലാം ലോകകപ്പ്


vachakam
vachakam
vachakam

ഐസിസിയുടെ എലൈറ്റ് പാനലിലെ ഏക ഇന്ത്യക്കാരനായ നിതിൻ മേനോന്റെ നാലാമത്തെ ടി20 ലോകകപ്പാണിത്. 2021, 2022, 2024 വർഷങ്ങളിലെ ലോകകപ്പുകളിലും അദ്ദേഹം അംപയറായിരുന്നു. നിലവിൽ ഇന്ത്യ-ന്യൂസിലൻഡ് ടി20 പരമ്പരയുടെ ഭാഗമായ നിതിൻ മേനോൻ, ശനിയാഴ്ച തന്റെ 150-ാം അന്താരാഷ്ട്ര മത്സരത്തിൽ അംപയറായി ചരിത്രനേട്ടം കുറിക്കും. ഈ നാഴികക്കല്ല് പിന്നിടുന്ന ആദ്യ ഇന്ത്യൻ അംപയറാണ് അദ്ദേഹം.]

അനന്തപത്മനാഭന്റെ അരങ്ങേറ്റം



മലയാളികളുടെ അഭിമാനം മുൻ കേരള താരം കെ.എൻ. അനന്തപത്മനാഭൻ ആദ്യമായി ടി20 ലോകകപ്പിൽ അംപയറായി അരങ്ങേറും.

vachakam
vachakam
vachakam

ജെ മദനഗോപാൽ


മദനഗോപാലിന്റെ രണ്ടാമത്തെ ടി20 ലോകകപ്പാണിത്. ലോകകപ്പിന്റെ ഉദ്ഘാടന ദിനമായ ഫെബ്രുവരി 7ന് നടക്കുന്ന സ്‌കോട്ട്‌ലൻഡ് - വെസ്റ്റ് ഇൻഡീസ് പോരാട്ടത്തിൽ നിതിൻ മേനോൻ ഓൺഫീൽഡ് അംപയറാകും.

vachakam
vachakam
vachakam

ഫെബ്രുവരി 15ന് കൊളംബോയിൽ നടക്കുന്ന ഇന്ത്യ -പാകിസ്ഥാൻ ആവേശകരമായ പോരാട്ടത്തിൽ റിച്ചാർഡ് ഇല്ലിംഗ്വർത്തും കുമാർ ധർമ്മസേനയുമായിരിക്കും അംപയർമാർ. ഓസ്‌ട്രേലിയയുടെ റോഡ് ടക്കറാണ് ഏറ്റവും കൂടുതൽ ടി20 ലോകകപ്പ് മത്സരങ്ങൾ നിയന്ത്രിച്ച അംപയർ (46 മത്സരങ്ങൾ). ഈ ടൂർണമെന്റോടെ അദ്ദേഹം 50 മത്സരങ്ങൾ എന്ന നേട്ടത്തിലെത്തും.
ഗ്രൂപ്പ് ഘട്ടത്തിൽ ആകെ 24 അംപയർമാരും 6 മാച്ച് റഫറിമാരുമാണ് മത്സരങ്ങൾ നിയന്ത്രിക്കുക. സൂപ്പർ എയിറ്റ്, നോക്കൗട്ട് ഘട്ടങ്ങളിലെ അംപയർമാരെ പിന്നീട് തീരുമാനിക്കും.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam