രണ്ടാം തവണയും ചതിച്ച് 'ഓവർ റേറ്റ്'; ശ്രേയസ് അയ്യർക്കും പഞ്ചാബ് കിങ്‌സ് താരങ്ങൾക്കും കനത്ത പിഴ

APRIL 3, 2026, 11:00 PM

ചെന്നൈ: ഐപിഎൽ 2026-ൽ ചെന്നൈ സൂപ്പർ കിങ്‌സിനെതിരായ ആവേശകരമായ വിജയത്തിന് പിന്നാലെ പഞ്ചാബ് കിങ്‌സ് ക്യാപ്റ്റൻ ശ്രേയസ് അയ്യർക്കും ടീം അംഗങ്ങൾക്കും കനത്ത തിരിച്ചടി. മത്സരത്തിൽ നിശ്ചിത സമയത്തിനുള്ളിൽ ഓവറുകൾ പൂർത്തിയാക്കാത്തതിനെത്തുടർന്ന് (Slow Over-rate) അയ്യർക്ക് 24 ലക്ഷം രൂപ പിഴ ശിക്ഷ വിധിച്ചു. സീസണിൽ ഇത് രണ്ടാം തവണയാണ് അയ്യർ ഈ കുറ്റത്തിന് പിടിക്കപ്പെടുന്നത്.

ഗുജറാത്ത് ടൈറ്റൻസിനെതിരായ കഴിഞ്ഞ മത്സരത്തിലും സമാനമായ വീഴ്ച വരുത്തിയതിനാൽ ഐപിഎൽ പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിൾ 2.22 പ്രകാരം ഇത്തവണ അയ്യർക്ക് ശിക്ഷ ഇരട്ടിയായി.

പ്ലേയിംഗ് ഇലവനിലെ മറ്റ് താരങ്ങൾക്കും ഇംപാക്ട് പ്ലെയർക്കും ശിക്ഷയുണ്ട്. 6 ലക്ഷം രൂപ അല്ലെങ്കിൽ മാച്ച് ഫീയുടെ 25 ശതമാനം (ഏതാണോ കുറവ്) ഇവർ പിഴയായി നൽകണം.

vachakam
vachakam
vachakam

ചെപ്പോക്കിൽ നടന്ന മത്സരത്തിൽ അഞ്ച് വിക്കറ്റിനാണ് പഞ്ചാബ് കിങ്‌സ് സിഎസ്‌കെയെ പരാജയപ്പെടുത്തിയത്. ക്യാപ്റ്റൻ എന്ന നിലയിൽ പിഴ കിട്ടിയെങ്കിലും ബാറ്റിംഗിൽ ശ്രേയസ് അയ്യർ തിളങ്ങി.

 ആദ്യം ബാറ്റ് ചെയ്ത ചെന്നൈ ആയുഷ് (43 പന്തിൽ 73) കരുത്തിൽ 209 റൺസെടുത്തു. ഋതുരാജ് ഗെയ്‌ക്‌വാദ് (28), സർഫറാസ് ഖാൻ (12 പന്തിൽ 32), ശിവം ദുബെ (45*) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു.

 210 റൺസ് ലക്ഷ്യമിട്ടിറങ്ങിയ പഞ്ചാബ് 18.4 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. 29 പന്തിൽ 50 റൺസ് നേടിയ ശ്രേയസ് അയ്യറാണ് വിജയത്തിന് അടിത്തറയിട്ടത്. ഇതോടെ സീസണിലെ തുടർച്ചയായ രണ്ടാം വിജയവും പഞ്ചാബ് സ്വന്തമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam