രഞ്ജി ട്രോഫിയിൽ ഗോവയ്‌ക്കെതിരെ മികച്ച ലീഡുമായി കേരളം

FEBRUARY 1, 2026, 4:09 AM

ഗോവയ്‌ക്കെതിരെ രഞ്ജി ട്രോഫി മത്സരത്തിൽ 526 റൺസെന്ന മികച്ച സ്‌കോർ നേടി കേരളം. രോഹൻ കുന്നുമ്മലിന്റെ (153) ശതകത്തിന് പിന്നാലെ വിഷ്ണു വിനോദും ശതകം നേടിയപ്പോൾ 171 റൺസിന്റെ ലീഡാണ് കേരളം മത്സരത്തിൽ നേടിയത്.

ഗോവയുടെ ഇന്നിംഗ്‌സ് 355 റൺസിനാണ് അവസാനിച്ചത്. 526/9 എന്ന നിലയിൽ കേരളം തങ്ങളുടെ ഇന്നിംഗ്‌സ് ഡിക്ലയർ ചെയ്യുകയായിരുന്നു.

വിഷ്ണു വിനോദ് 113 റൺസാണ് നേടിയത്. സൽമാൻ നിസാർ 52 റൺസ് നേടിയപ്പോൾ അഹമ്മദ് ഇമ്രാൻ 31 റൺസും അങ്കിത് ശർമ്മ 36 റൺസും കേരളത്തിനായി നേടി. ഗോവയ്ക്ക് വേണ്ടി അമൂല്യ പണ്ടരേക്കറും ലളിത് യാദവും മൂന്ന് വീതം വിക്കറ്റും അർജ്ജുൻ ടെണ്ടുൽക്കർ രണ്ട് വിക്കറ്റും നേടി.
അവസാന വിക്കറ്റിൽ കേരളത്തിനായി നിധീഷ് എംഡി 20 റൺസും ബേസിൽ എൻപി 13 റൺസുമായി പൊരുതി നിന്ന് 34 റൺസിന്റെ അപരാജിത കൂട്ടുകെട്ടാണ് പുറത്തെടുത്തത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam