യൂറോ കപ്പ്: ക്രൊയേഷ്യയെ തകർത്ത് സ്‌പെയിൻ

JUNE 16, 2024, 11:06 AM

ബെർലിൻ: ഫുട്‌ബോൾ ലോകം ആകാംഷയോടെ കാത്തിരുന്ന യൂറോ കപ്പിലെ മരണഗ്രൂപ്പായ ബിയിലെ ഗ്ലാമർ പോരാട്ടത്തിൽ ക്രൊയേഷ്യയെ മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്ത് സ്‌പെയിൻ. ബെർലിനിലെ ഒളിമ്പിക്‌സ് സ്റ്റേഡിയം വേദിയായ പോരാട്ടത്തിൽ ആദ്യ പകുതിയിലാണ് സ്‌പെയിനിന്റ മൂന്ന് ഗോളുകളും പിറന്നത്.

ക്യാപ്ടൻ അൽവാരൊ മൊറാട്ട, ഫാബിയാൻ റൂയിസ്, ഡാനി കാർവഹാൽ എന്നിവരാണ് സ്‌പെയിനിന്റെ സ്‌കോറർമാർ. 29, 32, 47 മിനിട്ടുകളിലായിരുന്നു സ്‌പെയിനിന്റെ ഗോളുകൾ. സ്‌പെയിന്റെ ഗോൾകീപ്പർ ഉനെ സിമോണിന്റെ മികച്ച സേവുകൾ സ്‌പെയിന്റെ രക്ഷകനായി.

കുറിയ പാസുകളുമായി മൈതാനത്ത് ആധിപത്യം നേടുന്ന ടിക്കി ടാക്ക ശൈലിയിൽ നിന്ന് ആക്രമണ ഫുട്‌ബോളിലേക്കുള്ള സ്‌പെയിനിന്റെ മാറ്റം വ്യക്തമാക്കുന്ന പ്രകടനമായിരുന്നു ക്രൊയേഷ്യയ്‌ക്കെതിരെ നടന്നത്. യൂറോയിൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായ ലാമിനെ യമാൽ, പെഡ്രി, നിക്കോവില്യംസ്, കുരേല തുടങ്ങിയ യുവരക്തങ്ങളിൽ വിശ്വാസം വച്ചാണ് സ്പാനിഷ് കോച്ച് ഫ്യൂയന്റെ ടീമിനെ കളത്തിലിറക്കിയത്.

vachakam
vachakam
vachakam

മറുവശത്ത് മുപ്പത്തെട്ടുകാരൻ ലൂക്കാ മൊഡ്രിച്ച്, ക്രമാരിച്ച്,പെരിസിച്ച്, ബുഡിമർ തുടങ്ങിയ പരിചയ സമ്പന്നരിലായിരുന്നു ക്രൊയേഷ്യൻ കോച്ച് ഡാലിച്ചിന്റെ പ്രതീക്ഷ.

യൂറോ കപ്പിൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കാഡ് സ്‌പെയിന്റെ ലാമിൻ യമാൽ സ്വന്തമാക്കി. ഇന്നലെ ക്രൊയേഷ്യയ്ക് എതിരെകളത്തിലിറങ്ങുമ്പോൾ പതിനാറ് വർഷവും 338 ദിവസവുമായിരുന്നു യമാലിന്റെ പ്രായം. കളിക്കളത്തിൽ മിന്നും പ്രകടനം പുറത്തെടുത്ത യമാലാണ് കാർവഹാലിന്റെ ഗോളിന് അസിസ്റ്റ് നൽകിയത്. റൂയിസിന്റെ ഗോളിലും യമാലിന്റെ ഇടപെടൽ ഉണ്ടായിരുന്നു.

78ാം മിനിട്ടിൽ പെറ്റ്‌കോവിച്ചിനെ റോഡ്രി വീഴ്ത്തിയതിന് ക്രൊയേഷ്യയ്ക്ക് അനുകൂലമായി പെനാൽറ്റി ലഭിച്ചു. റോഡ്രിക്ക് മഞ്ഞക്കാർഡും കിട്ടി. പെറ്റ്‌കോവിച്ച് എടുത്ത കിക്ക് സിമോൺ തട്ടിയെങ്കിലും റീബൗട്ട് പിടിച്ചെടുത്ത് പെരിസിച്ച് നൽകിയ പാസിൽ പെറ്റ്‌കോവിച്ച് വലകുലുക്കി.

vachakam
vachakam
vachakam

എന്നാൽ പെറ്റ്‌കോവിച്ച് കിക്കെടുക്കുമ്പോൾ ക്രൊയേഷ്യൻ താരങ്ങൾ ബോക്‌സിലേക്ക് കയറിയെന്ന് കണ്ടെത്തിയതിനാൽ വാർ പരിശോധനയ്ക്ക് ശേഷം ഗോൾ നിഷേധിച്ചു. അതേസമയം സ്പാനിഷ് ഗോളി സിമോണും കിക്കിന് മുൻപ് ലൈനിൽ നിന്ന് അനങ്ങിയതായി റീപ്ലേകളിൽ കാണാം.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam