ഫിഫ ലോകകപ്പ് ഫുട്‌ബോൾ ജൂൺ 11 മുതൽ ജൂലൈ 19 വരെ യുഎസ്, കാനഡ, മെക്‌സിക്കോ എന്നീ രാജ്യങ്ങളിലായി അരങ്ങേറുകയാണ്. ഇപ്പോഴിതാ പോരാട്ടത്തിനുള്ള അർജന്റീന ടീമിനെ പ്രഖ്യാപിച്ചു കഴിഞ്ഞു.
ലയണൽ മെസിയുടെ നേതൃത്വത്തിലുള്ള 26 അംഗ സംഘത്തെയാണ് കോച്ച് ലയണൽ സ്‌കലോനി പ്രഖ്യാപിച്ചത്. ലയണൽ മെസ്സി, ജൂലിയൻ അൽവാരസ്, നിക്കോളാസ് ഒട്ടാമെൻഡി, റോഡ്രഗോ ഡിപോൾ എന്നിങ്ങനെ 2022 ലോകകപ്പ് കളിച്ച ഒട്ടുമിക്ക താരങ്ങളും ഇത്തവണയും കളത്തിലിറങ്ങും. നിലവിലെ ചാമ്പ്യന്മാരായ അർജന്റീന ലോകകിരീടം നിലനിർത്താൻ തന്നെയാണ് ഇത്തവണയും ഇറങ്ങുന്നത്.
റയൽ മാഡ്രിഡിന്റെ 18കാരൻ ഫ്രാങ്കോ മസ്റ്റന്റുവോനോക്ക് ടീമിൽ ഇടം കിട്ടിയില്ല. കഴിഞ്ഞ ലോകകപ്പ് ടീമിൽ കളിച്ച മാർക്കോസ് അക്യുനയേയും ടീമിൽ നിന്നും ഒഴിവാക്കി. റോമ താരം പൗലോ ഡിബാലയേയും ടീമിലേക്ക് പരിഗണിച്ചില്ല. ലോകകപ്പിൽ ഗ്രൂപ്പ് ജെയിലാണ് അർജന്റീന, അൾജീരിയ, ഓസ്ട്രിയ, ജോർദാൻ ടീമുകളാണ് ഗ്രൂപ്പിലെ എതിരാളികൾ.
ടീം അർജന്റീന
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
