'അർജുൻ റെഡ്ഡി' എന്ന ചിത്രത്തിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് വിജയ് ദേവരകൊണ്ട. ഇപ്പോഴിതാ താൻ നവാഗത സംവിധായകർക്കൊപ്പം കൂടെ വർക്ക് ചെയ്യില്ലെന്ന് പറഞ്ഞിരിക്കുകയാണ് താരം. 'ദി ഫാമിലി സ്റ്റാർ' ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടിയിക്കിടെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.
'ഞാൻ നവാഗതരായ സംവിധായകർക്കൊപ്പം ജോലി ചെയ്യാറില്ല. ഒരു സിനിമയെങ്കിലും ചെയ്തവർക്കൊപ്പമേ ഞാൻ ജോലി ചെയ്യാറുള്ളു. നവാഗതനാണെങ്കില്‍ സെറ്റില്‍ എത്തുമ്പോള്‍ നിരവധി വെല്ലുവിളികള്‍ നേരിടേണ്ടി വരും. മുൻപ് സിനിമ ചെയ്ത ഒരാള്‍ക്ക് അത് എങ്ങനെ കെെകാര്യം ചെയ്യണമെന്ന് അറിയാം. ഞാൻ സെറ്റില്‍ എത്തുമ്പോള്‍ എല്ലാം ശരിയായിരിക്കണം. അതിനാലാണ് ഞാൻ നവാഗതരുമായി ജോലി ചെയ്യാത്തത്. ഒരു സിനിമയെങ്കിലും ചെയ്തിട്ടുള്ളവരാണെങ്കില്‍ ഞാൻ അവരുടെ വിഷ്വല്‍ സ്റ്റോറിയും എഡിറ്റിംഗും മ്യൂസിക് സെൻസും നോക്കും. ആ സിനിമ ഹിറ്റ് ആയിരുന്നില്ലെങ്കിലും എനിക്ക് അത് പ്രശ്നമല്ല. അവരോട് ഒപ്പം പ്രവർത്തിക്കാൻ ഞാൻ തയ്യാറാണ്.' എന്നാണ് വിജയ് ദേവരകൊണ്ട വ്യക്തമാക്കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്