നടി വീണാ നായരുടെ മുൻ ഭർത്താവ് അമൻ ഭൈമി എന്ന സ്വാതി സുരേഷ് വിവാഹിതനായി. ആർജെയും നർത്തകനുമാണ് അമൻ. കൊല്ലൂർ ശ്രീ മൂകാംബിക ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം.
വിവാഹചിത്രങ്ങൾ അമൻ തന്നെയാണ് സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചത്. റീബ റോയി ആണ് വധു. അമനും റീബയും ഏറെ നാളായി പ്രണയത്തിലായിരുന്നു. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്.
2014ൽ ആയിരുന്നു അമനും വീണയും തമ്മിലുള്ള വിവാഹം. കലോത്സവ വേദികൾ മുതലുള്ള പരിചയം പ്രണയത്തിലും വിവാഹത്തിലും എത്തുകയായിരുന്നു. ദമ്പതിമാർക്ക് ധൻവിന് എന്ന ഒരു മകനുണ്ട്. വീണയും ഭൈമിയും 2025 ഫെബ്രുവരിയിലാണ് വേർപിരിഞ്ഞത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്