ശെടാ നേരത്തെ ആയി പോയല്ലോ!! 2015 ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരം പ്രഖ്യാപിച്ച്‌ തമിഴ്‌നാട്; വിമർശനം 

MARCH 5, 2024, 9:41 AM

2015 ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരം പ്രഖ്യാപിച്ച്‌ തമിഴ്‌നാട്. ഏഴുവർഷത്തെ ഇടവേളയ്ക്ക് ശേഷമാണ്  പുരസ്‌ക്കാരം  പ്രഖ്യാപിച്ചത്. 

2008 ല്‍ നിന്നുപോയ ചലച്ചിത്ര പുരസ്‌ക്കാര പ്രഖ്യാപനം 2017 ല്‍ പുനരാരംഭിച്ചിരുന്നു. 2008 മുതല്‍ 2014 വരെയുള്ള പുരസ്‌ക്കാരം 2017 ല്‍ പ്രഖ്യാപിച്ചെങ്കിലും 2022ലാണ് ഇവ സമ്മാനിച്ചത്.

തുടർന്നാണ് 2015 ലെ പുരസ്‌ക്കാരം ഇപ്പോള്‍ പ്രഖ്യാപിക്കുന്നത്. ഇതിനൊപ്പം എംജിആർ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥികള്‍ക്കുള്ള പുരസ്‌ക്കാരങ്ങളും തമിഴ്‌നാട് സർക്കാർ പ്രഖ്യാപിച്ചു.

vachakam
vachakam
vachakam

മികച്ച നടനുള്ള പുരസ്‌ക്കാരം ഇരുധി സുട്രുവിലെ അഭിനയത്തിലൂടെ മാധവനും നടിക്കുള്ള പുരസ്‌ക്കാരം 36 വയതിനിലെ അഭിനയത്തിലൂടെ ജ്യോതികയും സ്വന്തമാക്കി.

തനിഒരുവനാണ് മികച്ച ചിത്രം. ചിത്രത്തിലെ അഭിനയത്തിലൂടെ അരവിന്ദ് സ്വാമി മികച്ച വില്ലനായും ഇരുധി സുട്രുവിലൂടെ സുധകൊങ്കര മികച്ച സംവിധായകയായും തിരഞ്ഞെടുക്കപ്പെട്ടു. പുരസ്‌ക്കാരവിതരണ ചടങ്ങ് ബുധനാഴ്ച ടി എൻ രാജരത്‌നം കലൈ അരങ്ങില്‍ നടക്കും. 

തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര അവാർഡുകള്‍-മികച്ച ചിത്രങ്ങള്‍ (2015)

vachakam
vachakam
vachakam

മികച്ച ചിത്രം: തനി ഒരുവൻ

മികച്ച രണ്ടാമത്തെ ചിത്രം: പസംഗ 2

മികച്ച മൂന്നാമത്തെ ചിത്രം : പ്രഭ

vachakam
vachakam
vachakam

മികച്ച ചിത്രം: പ്രത്യേക പുരസ്‌ക്കാരം - ഇരുധി സുട്രു

സ്ത്രീ ശാക്തീകരണത്തെക്കുറിച്ചുള്ള മികച്ച ചിത്രം: പ്രത്യേക സമ്മാനം - 36 വയതിനിലെ

മികച്ച നടൻ - ആർ മാധവൻ (ഇരുധി സുട്രു)

മികച്ച നടി - ജ്യോതിക (36 വയതിനിലെ)

മികച്ച നടൻ: പ്രത്യേക പുരസ്‌ക്കാരം - ഗൗതം കാർത്തിക് (വൈ രാജ വായ്)

മികച്ച നടി: പ്രത്യേക പുരസ്‌ക്കാരം - റിതിക സിംഗ് (ഇരുധി സുട്രു)

മികച്ച വില്ലൻ - അരവിന്ദ് സ്വാമി (തനി ഒരുവൻ)

മികച്ച ഹാസ്യ നടൻ - സിംഗപ്പുലി (അഞ്ചുക്ക് ഒന്ന്)

മികച്ച ഹാസ്യ നടി - ദേവദർശിനി (തിരുട്ടു കല്യാണം, 36 വയതിനിലെ)

മികച്ച സഹനടൻ - തലൈവാസല്‍ വിജയ് (അപൂർവ മഹാൻ)

മികച്ച സഹനടി - ഗൗതമി (പാപനാശം)

മികച്ച സംവിധായിക - സുധ കൊങ്ങര (ഇരുധി സുട്രു)

മികച്ച കഥാകൃത്ത് - മോഹൻ രാജ (തനി ഒരുവൻ)

മികച്ച സംഭാഷണ രചയിതാവ് - ആർ ശരവണൻ (കത്തുക്കുട്ടി)

മികച്ച സംഗീത സംവിധായകൻ - ജിബ്രാൻ (ഉത്തമ വില്ലൻ, പാപനാശം)

മികച്ച ഗാനരചയിതാവ് - വിവേക് (36 വയതിനിലെ)

മികച്ച പിന്നണി ഗായകൻ - ഗാന ബാല (വൈ രാജാ വായ്)

മികച്ച പിന്നണി ഗായിക - കല്‍പന രാഘവേന്ദർ (36 വയതിനിലെ)

മികച്ച ഛായാഗ്രാഹകൻ - റാംജി (തനി ഒരുവൻ)

മികച്ച സൗണ്ട് ഡിസൈനർ - എഎല്‍ തുക്കാറാം, ജെ മഹേശ്വരൻ (തക്ക തക്ക)

മികച്ച എഡിറ്റർ - ഗോപി കൃഷ്ണ (തനി ഒരുവൻ)

മികച്ച കലാസംവിധായകൻ - പ്രഭാഹരൻ (പസംഗ 2)

മികച്ച സ്റ്റണ്ട് കോർഡിനേറ്റർ - ടി രമേഷ് (ഉത്തമ വില്ലൻ)

മികച്ച കൊറിയോഗ്രാഫർ - ബൃന്ദ (തനി ഒരുവൻ)

മികച്ച മേക്കപ്പ് - ശബരി ഗിരീശൻ (36 വയതിനിലെ, ഇരുധി സൂട്രു)

മികച്ച വസ്ത്രാലങ്കാരം - വാസുകി ഭാസ്‌കർ (മായ)

മികച്ച ബാലതാരം - മാസ്റ്റർ നിശേഷ്, ബേബി വൈഷ്ണവി (പസംഗ 2)

മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റ് (പുരുഷൻ) - ഗൗതം കുമാർ (36 വയതിനിലെ)

മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റ് (സ്ത്രീ) - ആർ ഉമ മഹേശ്വരി (ഇരുധി സുട്രു)

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam