'വണങ്കാന്‍' എന്ന സൂര്യ ചിത്രം ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ്. ചിത്രത്തിന്റെ പോസ്റ്ററുകളും മറ്റും ഒരുപാട് ശ്രദ്ധ നേടിയിരുന്നു. എന്നാൽ ചിത്രത്തില്‍ നിന്നുള്ള സൂര്യയുടെ പിന്‍മാറ്റവും തുടര്‍ന്ന് പ്രചരിച്ച വാര്‍ത്തകളും മറ്റും വലിയ ചർച്ചയാണ് ഉണ്ടാക്കിയത്.
സംവിധായകന്‍ ബാലയുമായി ഒത്തു പോകാന്‍ സൂര്യയ്ക്ക് സാധിക്കാത്തതിനാലാണ് ചിത്രത്തിലെ നിര്‍മ്മാതാവ് കൂടിയായ സൂര്യ ചിത്രം വേണ്ടെന്നു വെച്ചത് എന്നും സെറ്റില്‍ വച്ച് സൂര്യയെ ബാല തല്ലിയതാണ് പ്രശ്‌നങ്ങള്‍ക്കു കാരണമെന്നുമൊക്കെ വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു.
എന്നാല്‍ ഇപ്പോള്‍ ബാലു എന്ന മാധ്യമ പ്രവര്‍ത്തകന്‍ വിഷയത്തില്‍ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. കഥ എന്താണെന്ന് പറയാതെ ഷൂട്ടിങ്ങ് ആരംഭിച്ച അന്ന് മുതല്‍ കടുത്ത പരിശീലനമായിരുന്നു. താരത്തെ വെയിലത്ത് ഒരുപാട് നേരം നിര്‍ത്തി എന്നൊക്കെയാണ് മാധ്യമ പ്രവര്‍ത്തകന്‍ വ്യക്തമാക്കുന്നത്.
സൂര്യ ഒടുവില്‍ ചിത്രത്തിന്റെ കഥ എന്താണെന്ന് സംവിധായകനോട് ചോദിച്ചത് അദ്ദേഹത്തെ ചൊടിപ്പിച്ചതായും അടുത്ത ദിവസം മുതല്‍ കടുത്ത പരിശീലനത്തിന്റെ ഭാഗമായി സൂര്യയെ ബീച്ചില്‍ പൊരിവെയിലത്ത് മണിക്കൂറുകള്‍ ചെരുപ്പിടാതെ നടത്തിച്ചു. നൂറുകണക്കിന് ജൂനിയര്‍ ആര്‍ടിസ്റ്റുകളുടെ മുന്നില്‍ വച്ച് ചീത്ത വിളിച്ചു. പോസ്റ്റ് പ്രൊഡക്ഷനും മറ്റുമായി നാല്‍പത് ദിവസത്തോളം ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായിരുന്നു. കോടികള്‍ സൂര്യയ്ക്കു ചെലവാകുകയും ചെയ്തു. എന്നാലും ഒട്ടും ഒത്തു പോകാന്‍ സാധിക്കാത്തതിനാലാണ് സൂര്യ ചിത്രത്തില്‍ നിന്ന് പിന്മാറിയത് എന്നും മാധ്യമ പ്രവര്‍ത്തകന്‍ പറയുന്നു.
ഇതോടെ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യാനിരുന്ന മമിത ബൈജു ചിത്രത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. മമിതയ്ക്കു പുറമെ നായികാ വേഷം കൈകാര്യം ചെയ്യേണ്ടിയിരുന്ന കൃതി ഷെട്ടിയും ചിത്രം വേണ്ടെന്നു വെച്ചു എന്നുമാണ് മാധ്യമ പ്രവര്‍ത്തകന്‍ വ്യക്തമാക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്