സിനിമാ നിർമാണ രംഗത്ത് ശ്രദ്ധേയമായ സാന്നിധ്യമായിക്കൊണ്ടിരിക്കുകയാണ് സുപ്രിയ. നിർമ്മാണ രംഗത്ത് സുപ്രിയയും അഭിനയ രംഗത്ത് പൃഥ്വിയും തിരക്കേറിയ താരങ്ങളാണ്. പൃഥ്വിരാജിനൊപ്പമുള്ള ജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ് സുപ്രിയ. പൃഥിയുടെ തിരക്കുകള്‍ കാരണം ഒരുമിച്ചുള്ള സമയം പലപ്പോഴും ലഭിക്കാറില്ലെന്ന് സുപ്രിയ പറയുന്നു.
പൃഥ്വിയെ പോലെ ഒരു നടനെ വിവാഹം ചെയ്യുന്നത് ചലഞ്ചിംഗ് ആണ്. ഒരുമിച്ച് ഒരിടത്ത് താമസിക്കാൻ പറ്റില്ല. ഇതാണ് ഞങ്ങള്‍ക്കിടയിലെ ഏറ്റവും വലിയ വഴക്ക്. ഇപ്പോള്‍ മകളും അച്ഛൻ കുറച്ച് കൂടി സമയം വീട്ടിലുണ്ടാകണമെന്ന് പറയുന്നുണ്ട്. പക്ഷെ സിനിമയാണ് ഇദ്ദേഹം ശ്വസിക്കുന്നതും കഴിക്കുന്നതെന്നും എനിക്കറിയാം. ഞങ്ങള്‍ പൃഥ്വിയെ കാണാൻ ഒരുപാട് യാത്ര ചെയ്യാറുണ്ട്.
പൃഥിക്ക് പ്രായമാകുമ്പോള്‍ വർക്ക് ലൈഫ് ബാലൻസ് ഉണ്ടാകുമെന്ന് കരുതുന്നെന്നും സുപ്രിയ പറയുന്നു. ഇപ്പോഴത്തെ ബാലൻസ് വർക്ക് 90 ശതമാനവും ജീവിതം 10 ശതമാനവുമാണ്. 50-50 ആയില്ലെങ്കിലും 60-40 ആയാലും മതിയെന്നും സുപ്രിയ പറയുന്നു.
നിർമാതാവെന്ന നിലയില്‍ സംവിധായകരുമായുണ്ടാകുന്ന അഭിപ്രായ വ്യത്യാസങ്ങളെക്കുറിച്ചും സുപ്രിയ പറയുന്നു. ഇവരെല്ലാം ക്രിയേറ്റീവ് ആയ ആളുകളാണ്. ഞാൻ ക്രിയേറ്റീവ് പശ്ചാത്തലത്തില്‍ നിന്ന് വന്നയാളല്ല. പൃഥ്വി പൂർണമായും ക്രിയേറ്റീവാണ്. അഭിപ്രായങ്ങള്‍ വരുമ്പോള്‍ സംവിധായകനൊപ്പമാണ് പൃഥ്വി നില്‍ക്കുകയെന്ന് സുപ്രിയ പറയുന്നു.
വീട്ടില്‍ സിനിമ ചർച്ച ചെയ്യാറുണ്ട്. അത് ഒഴിവാക്കാൻ ശ്രമിച്ചാലും ചിലപ്പോള്‍ നടക്കില്ലെന്നും സുപ്രിയ വ്യക്തമാക്കി. പൃഥിരാജിന് സിനിമാ രംഗത്ത് തന്നേക്കാള്‍ വർഷങ്ങളുടെ അനുഭവ സമ്പത്തുണ്ട്. അതിനാല്‍ പൃഥ്വി പറയുന്നത് കേള്‍ക്കേണ്ടി വരാറുണ്ടെന്നും സുപ്രിയ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്