തെന്നിന്ത്യൻ സിനിമയിലെ പ്രിയതാരമായ ശ്രിയ ശരൺ തന്റെ പേരും ഫോൺ നമ്പറും ഉപയോഗിച്ച് ആളുകളെ കബളിപ്പിക്കാൻ ശ്രമിക്കുന്ന വ്യാജ വ്യക്തിക്കെതിരെ (Imposter) ശക്തമായ താക്കീതുമായി രംഗത്ത്. ഇൻസ്റ്റാഗ്രാമിലൂടെയാണ് താരം മുന്നറിയിപ്പ് നൽകിയത്. ഒരു വ്യക്തി തന്റെ ചിത്രം ഡിസ്‌പ്ലേ പിക്ചറാക്കി ഉപയോഗിച്ച് പലർക്കും സന്ദേശങ്ങൾ അയക്കുകയും സമയം പാഴാക്കുകയും ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് താരത്തിന്റെ പ്രതികരണം.
ഇതുമായി ബന്ധപ്പെട്ട ഫോൺ നമ്പറിൻ്റെ സ്ക്രീൻഷോട്ട് പങ്കുവെച്ചുകൊണ്ട് ശ്രിയ തൻ്റെ രോഷം പ്രകടിപ്പിച്ചു. "ഈ വിഡ്ഢി ആരായാലും ആളുകൾക്ക് സന്ദേശങ്ങൾ അയക്കുന്നത് നിർത്തുക, അവരുടെ സമയം കളയരുത്," എന്നായിരുന്നു താരത്തിൻ്റെ കുറിപ്പ്. ആളുകളുടെ സമയം പാഴാക്കുന്നതിൽ തനിക്ക് വിഷമമുണ്ടെന്നും ശ്രിയ കൂട്ടിച്ചേർത്തു.
ഈ വ്യാജ വ്യക്തി തന്നെ ഏറെ ഇഷ്ടമുള്ള, ഒപ്പം പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന പലർക്കും സന്ദേശമയച്ചതിനെക്കുറിച്ചും ശ്രിയ പരാമർശിച്ചു. "ഇതൊന്നും ഞാനല്ല! എൻ്റെ നമ്പറുമല്ല! തമാശയായി തോന്നിയ ഒരു കാര്യം, ഈ മോശം വ്യക്തി ബന്ധപ്പെടാൻ ശ്രമിക്കുന്നത് ഞാൻ ആരാധിക്കുകയും ഒപ്പം പ്രവർത്തിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്ന വ്യക്തികളെയാണ് എന്നതാണ്! വളരെ വിചിത്രം! എന്തിനാണ് നിങ്ങൾ നിങ്ങളുടെ സമയം ഇങ്ങനെ പാഴാക്കുന്നത്? പോയി സ്വന്തമായി ഒരു ജീവിതം കണ്ടെത്തുക, മറ്റൊരാളുടെ പേരിൽ ജീവിക്കാതെ," എന്നും താരം കുറിച്ചു.
സൈബർ തട്ടിപ്പിൽ നിന്ന് എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ താരം ആവർത്തിച്ചു. "സ്‌കാം അലേർട്ട്... വ്യാജൻ... ആരോ എന്നെ അനുകരിക്കാൻ ശ്രമിക്കുന്നതായി സുഹൃത്തുക്കളുടെ വിളികൾ വരുന്നു. ദയവായി ഈ വ്യാജ നമ്പറുമായി ബന്ധപ്പെട്ട ആശയവിനിമയങ്ങളിൽ നിന്നും വർക്ക് ബുക്കിംഗുകളിൽ നിന്നും കണിശമായി അകന്നു നിൽക്കുക, ഒരു പണമിടപാടും നടത്തരുത്," എന്നും ശ്രിയ മുന്നറിയിപ്പ് നൽകി. നിരവധി ആരാധകരാണ് താരത്തിന് പിന്തുണയുമായി കമന്റ് ബോക്‌സിലെത്തിയത്. വിഷയത്തിൽ സൈബർ ക്രൈമിന് പരാതി നൽകണമെന്ന് പലരും ആവശ്യപ്പെട്ടിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
