കഴിഞ്ഞ വര്‍ഷത്തെ വൻ ഹിറ്റുകളിലൊന്നായിരുന്നു ബാര്‍ബി. ഓസ്കാറിൽ അനേകം നോമിനേഷനുകളും ബോക്‌സോഫീസില്‍ പണം വാരിക്കൂട്ടിയ ചിത്രവുമായിരുന്നു. ചിത്രത്തിന് പൊതുവെ മികച്ച അഭിപ്രായവുമാണ് ലഭിച്ചത്. പക്ഷേ സിനിമ ഇഷ്ടപ്പെടാത്ത സെലിബ്രിറ്റികളില്‍ ഒരാള്‍ നമ്മുടെ വക്കാ…വക്കാ..ഗേള്‍ ഷക്കീറയാണ്.
താരത്തിന് സിനിമ ഇഷ്ടമില്ലാതിരിക്കാന്‍ ഒരു കാരണമുണ്ട്. അത് അവരുടെ മക്കളായ സാഷയും മിലാനുമാണ്. അവര്‍ക്ക് രണ്ടുപേര്‍ക്കും സിനിമ തീരെ ഇഷ്ടമായില്ല. അതുകൊണ്ട് തനിക്കും ആ സിനിമ അത്ര രസിച്ചില്ലെന്ന് ഷക്കീറ പറയുന്നു.
തന്റെ മക്കളായ സാഷയും മിലാനും കഥാഗതിയുടെയും കഥാപാത്രങ്ങളുടെയും ആരാധികരല്ലായിരുന്നെന്ന് മാത്രമല്ല അത് നല്ല ബോറന്‍ മയക്കം ഉണ്ടാക്കുന്ന സിനിമയായിരുന്നെന്ന് ഷക്കീറ പറയുന്നു.
എന്റെ മക്കള്‍ക്ക് സിനിമ തീരെ ഇഷ്ടപ്പെട്ടില്ല. ഉറക്കം വാന്നെന്നാണ് അവർ പറഞ്ഞത്. ഒരു പരിധി വരെ ഞാനും അത് സമ്മതിക്കുന്നു.
ലോകമെമ്ബാടുമുള്ള ബോക്സ് ഓഫീസില്‍ ഇതുവരെ 1.4 ബില്യണ്‍ ഡോളര്‍ നേടിയ ബാര്‍ബിയെക്കുറിച്ചുള്ള ഷക്കീരയുടെ അഭിപ്രായങ്ങൾ പിയേഴ്സ് മോര്‍ഗന്‍ ഉള്‍പ്പെടെയുള്ള നിരവധി പേർ അംഗീകരിച്ചിട്ടുമുണ്ട് .
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്