മമ്മൂട്ടിയോടൊപ്പം അഭിനയിച്ചപ്പോഴുള്ള അനുഭവം പങ്കുവച്ച് നടി സാമന്ത. തൊടുപുഴയില്‍ ഒരു സ്വകാര്യചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു താരം.
'മമ്മൂക്കക്കൊപ്പം അടുത്തിടെ ഒരു പരസ്യത്തില്‍ അഭിനയിച്ചു. അപ്പോള്‍ ഞാന്‍ വിറക്കുകയായിരുന്നു. കാരണം ഞാന്‍ അദ്ദേഹത്തിന്‍റെ വലിയ ആരാധികയാണ്'- സാമന്ത പറഞ്ഞു.
എനിക്ക് ഏറ്റവും ഇഷ്ടമുള്ള രണ്ട് താരങ്ങളും മലയാളത്തിലുള്ളവരാണ്. തന്റെ ഫേവറീറ്റ് ആക്ടര്‍ ആരാണെന്ന് എന്ന് ചോദിച്ചാല്‍ എല്ലായ്‌പ്പോഴും മമ്മൂക്കയുടേയും ഫഹദ് ഫാസിലിന്‍റേയും പേരുകളാണ് പറയുന്നതെന്ന് സാമന്ത പറഞ്ഞു.
മുന്‍പ് കാതല്‍ സിനിമയിലെ മമ്മൂട്ടിയുടെ പ്രകടനത്തെ പ്രശംസിച്ചും താരം രംഗത്തെത്തിയിരുന്നു. ''മമ്മൂട്ടി സാര്‍, നിങ്ങള്‍ എന്‍റെ ഹീറോയാണ്. ഒരുപാട് കാലത്തേക്ക് ഈ പ്രകടനം ഉണ്ടാക്കിയ ആഘാതത്തില്‍ പുറത്തു കടക്കാന്‍ എനിക്ക് ആവില്ല'', എന്നായിരുന്നു സാമന്ത കുറിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്