ബോളിവുഡ് പ്രേക്ഷരുടെ ഇഷ്ടനടിയാണ് പ്രീതി സിൻ്റ. വളരെ പെട്ടെന്ന് തന്നെ താരപദവിയിലേക്ക് ഉയരാൻ പ്രീതിക്ക് കഴിഞ്ഞു. സൂപ്പർ താര ചിത്രങ്ങളിലെല്ലാം പ്രീതി തിളങ്ങിയിരുന്നു. ഏറെ നാളായി അഭിനയത്തിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു പ്രീതി സിൻ്റ.
2016 ലാണ് പ്രീതി സിന്റ വിവാഹിതയാകുന്നത്. അമേരിക്കക്കാരനായ ജീൻ ഗുഡ‍്‌ഇനഫ് ആണ് പ്രീതി സിന്റയുടെ ഭർത്താവ്. 2021ഇരുവർക്കും ഇരട്ടക്കുഞ്ഞുങ്ങള്‍ പിറന്നു. സറൊഗസി വഴിയാണ് ദമ്ബതികള്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്. ഇതേക്കുറിച്ച് സംസാരിക്കുകയാണ് പ്രീതി സിന്റയിപ്പോള്‍.
ഐവിഎഫ് വഴി താൻ ഗർഭിണിയാകാൻ ശ്രമിച്ചിരുന്നുവെന്ന് പറയുകയാണ് പ്രീതി സിൻ്റ. ഐവിഎഫ് പക്രിയയുടെ സമയത്ത് താൻ വല്ലാത്തൊരു മാനസികാവസ്ഥയിലായിരുന്നെന്ന് പ്രീതി പറയുന്നു.
എപ്പോഴും പുഞ്ചിരിക്കാൻ ബുദ്ധിമുട്ടാണ്. ചിലപ്പോള്‍ ചുമരില്‍ ചാരി കരയാൻ തോന്നും. അല്ലെങ്കില്‍ ആരോടും സംസാരിക്കാതിരിക്കാൻ. എല്ലാ അഭിനേതാക്കളും ഇത്തരം വൈകാരികതയെ ബാലൻസ് ചെയ്യുകയാണെന്നും പ്രീതി സിന്റ പറഞ്ഞു.
പ്രീതി സിൻ്റയെ കൂടാതെ ബോളിവുഡിൽ പലരും വാടക ഗർഭധാരണത്തിലൂടെ മാതാപിതാക്കളായിട്ടുണ്ട്.പ്രിയങ്ക ചോപ്ര, കരൺ ജോഹർ, ഷാരൂഖ് ഖാൻ, ആമിർ ഖാൻ തുടങ്ങിയവർ ഇതിന് ഉദാഹരണമാണ്. വാടക ഗർഭധാരണത്തിലൂടെയാണ് ഷാരൂഖ് ഖാൻ്റെ ഇളയ മകൻ ജനിച്ചത്. തെന്നിന്ത്യൻ നടി നയൻതാരയ്ക്കും വാടക ഗർഭധാരണത്തിലൂടെയാണ് കുഞ്ഞുങ്ങളുണ്ടായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്