വ്യാജ മരണ വാർത്ത പ്രചരിപ്പിച്ച ശേഷം ആദ്യമായി പൊതുഇടത്തിൽ പ്രത്യക്ഷപ്പെട്ട് നടി പൂനം പാണ്ഡെ. കൈയ്യിൽ താലവും പിടിച്ച് റോഡിലൂടെ താരം നടക്കുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ക്ഷേത്ര ദർശനത്തിനായി എത്തിയപ്പോഴുള്ള വീഡിയോയാണിതെന്നാണ് പുറത്തു വരുന്ന വിവരം.
അതേസമയം സെർവിക്കൽ ക്യാൻസറിനെ തുടർന്ന് മരണപ്പെട്ടു എന്നാണ് പൂനം പാണ്ഡെ വ്യാജ മരണവാർത്ത പ്രചരിപ്പിച്ചത്. ഫെബ്രുവരി രണ്ടിനാണ് ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിൽ പൂനം പാണ്ഡെ മരിച്ചു എന്ന തരത്തിൽ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. സർവിക്കൽ ക്യാൻസർ കാരണം പൂനം പാണ്ഡെ മരിച്ചുവെന്നായിരുന്നു പോസ്റ്റിൽ പറഞ്ഞത്. എന്നാൽ അടുത്ത ദിവസം തന്നെ ഇത് തെറ്റാണെന്ന് തെളിയുകയും ചെയ്തു.
അടുത്ത ദിവസം താരം തന്നെ നേരിട്ടെത്തി താൻ മരിച്ചിട്ടില്ലെന്നും ഇതൊരു ബോധവത്കരണത്തിന്റെ ഭാഗമായിരുന്നുവെന്നും അറിയിക്കുകയായിരുന്നു. വൻ വിമർശനമായിരുന്നു ഇതേ തുടർന്ന് താരത്തിന് നേരെ ഉണ്ടായത്. അതിന് ശേഷം ആദ്യമായാണ് താരം പൊതുഇടത്ത് പ്രത്യക്ഷപ്പെടുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്