പണം നൽകിയാൽ മാത്രമേ കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിക്കൂവെന്ന് ബോളിവുഡ് നടനും സംവിധായകനുമായ അനുരാഗ് കശ്യപ്.
ഒരുപാട് പുതുമുഖങ്ങൾക്കായി കാത്തിരുന്ന സമയം പാഴായി. ഇത്തരക്കാർക്കായി സമയം നീക്കിവെക്കേണ്ടി വന്നാൽ കൂടിക്കാഴ്ചയ്ക്ക് മുമ്പ് പണം നൽകണമെന്ന് അനുരാഗ് കശ്യപ് അറിയിച്ചു.
'ഒരുപാട് പേർക്ക് വേണ്ടി സമയം വെറുതെ കളഞ്ഞു. ഇനി അത്തരത്തിൽ കാത്തിരുന്ന് സമയം പാഴാക്കാൻ ഉദേശമില്ല. കുറുക്കു വഴിലൂടെ ബന്ധപ്പെടണം എന്നില്ല. നിങ്ങൾക്ക് എന്നെ കാണണം എന്നുണ്ടെങ്കിൽ പണം നൽകി നേരത്തെ ബുക്ക് ചെയ്താൽ സമയം അനുവദിക്കാം.
15 മിനിറ്റ് സംസാരിക്കാൻ ഒരു ലക്ഷം രൂപ നൽകണം. അര മണിക്കൂറിന് 2 ലക്ഷം. ഒരു മണിക്കൂറിന് 5 ലക്ഷം എന്നിങ്ങനെയാണ് ചാർജുകൾ. ആളുകൾക്ക് വേണ്ടി സമയം പാഴാക്കി മടുത്തത് കൊണ്ടാണ് ഇത്തരം ഒരു തീരുമാനത്തിൽ എത്തിയത്. നിങ്ങൾക്ക് ഈ തുക താങ്ങാൻ പറ്റുമെങ്കിൽ മാത്രം എന്നെ വിളിച്ചാൽ മതി. അല്ലാത്ത പക്ഷം ദൂരം പാലിക്കുക' എന്നാണ് അദ്ദേഹം പറഞ്ഞത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്