ഇന്ത്യയിലെ ഏറ്റവും ജനപ്രീതിയുള്ള റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. 2017 ല്‍ ആരംഭിച്ച ആദ്യ സീസണ്‍ മുതല്‍ ഈ വര്‍ഷം ജനുവരിയില്‍ അവസാനിച്ച ഏഴാം സീസണ്‍ വരെ ബിഗ് ബോസ് തമിഴ് പതിപ്പില്‍ കമല്‍ ഹാസന്‍ മാത്രമാണ് അവതാരകനായി എത്തിയിട്ടുള്ളത്. ഇടയ്ക്ക് കമലിന്‍റെ ഔദ്യോഗിക തിരക്കുകള്‍ക്കിടയില്‍ ചില എപ്പിസോഡുകള്‍ ചിമ്പുവും, രമ്യകൃഷ്ണനും ബിഗ് ബോസ് അവതാരകരായി എത്തിയിരുന്നു.
ഇത്തവണ അവതാരക സ്ഥാനത്തുനിന്ന് ഒഴിവാകുന്ന കാര്യം കമല്‍ ഹാസന്‍ സോഷ്യൽ മീഡിയ പോസ്റ്റ് വഴി അറിയിച്ചിരുന്നു. ഇപ്പോഴിതാ കമല്‍ ഹാസന്‍ പിന്മാറിയതോടെ നയന്‍താര അവതാരകയായി ഷോയില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍.
എട്ടാം സീസണില്‍ നയന്‍താര അവതാരക എത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍. ബിഗ് ബോസിന്റെ നിര്‍മാതാക്കളായ എന്റമോള്‍ഷൈന്‍ നയന്‍താരയുമായി ചര്‍ച്ചകള്‍ നടത്തിവരികയാണ് എന്നാണ് റിപ്പോര്‍ട്ട്.
നടൻ ശരത് കുമാറും എൻ്റമോൾഷൈൻ പരിഗണിക്കുന്ന മറ്റൊരു സെലിബ്രിറ്റിയാണെന്നും അഭ്യൂഹമുണ്ട്. എന്നാല്‍ എട്ടാം സീസണില്‍ ആരാകും എത്തുക എന്നതില്‍ ഇതുവരെ തീരുമാനമായിട്ടില്ല.
വിജയ് സേതുപതി അവതാരകന്‍ ആയി എത്തുമെന്നും റിപ്പോര്‍ട്ടുകള്‍. നേരത്തെ ഒരു കുക്കറി റിയാലിറ്റി ഷോയില്‍ വിജയ് സേതുപതി അവതാരകന്‍ ആയി എത്തിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്