പ്രേക്ഷകരുടെ പ്രിയ താര ജോഡികൾ ആണ് നയൻ താരയും വിഘ്‌നേശ് ശിവനും. ഒരുവരും ഇപ്പോൾ തങ്ങളുടെ രണ്ടാം വിവാഹ വാർഷികം ആഘോഷിക്കുകയാണ്. ചലച്ചിത്ര താരങ്ങള്‍ ഉള്‍പ്പെടെ നിരവധി സെലിബ്രിറ്റികളാണ് ഇരുവർക്കും ആശംസകള്‍ അറിയിച്ച് ചിത്രങ്ങള്‍ പങ്കുവച്ചത്.
മക്കളായ ഉയിരിനും ഉലഗിനും ഒപ്പം അവധിക്കാലം ആഘോഷിക്കുകയാണ് ഇപ്പോൾ താരദമ്പതികള്‍. യാത്രാചിത്രങ്ങളും ഇരുവരും ആരാധകരുമായി പങ്കുവച്ചിരുന്നു. വിവാഹ വാർഷികം ആശംസിക്കാനായി ഇരുവരും പങ്കുവച്ച ചിത്രങ്ങളും വീഡിയോകളും ആരാധകർക്കിടയില്‍ ശ്രദ്ധ നേടിയിരുന്നു. ഏഴുവർഷത്തെ പ്രണയത്തിനു ശേഷം 2022 ജൂണ്‍ 9നായിരുന്നു നയൻതാരയുടെ കഴുത്തില്‍ വിഘ്‌നേഷ് ശിവൻ താലിചാർത്തിയത്.
അതേസമയം മലയാളത്തിന്റെ പ്രിയതാരം മഞ്ജു വാര്യരും നയൻതാരയ്ക്കും വിഘ്‌നേഷ് ശിവനും വിവാഹ വാർഷിക ആശംസകള്‍ നേർന്ന് രംഗത്ത് എത്തിയിരുന്നു. ആശംസയോടൊപ്പം 'എപ്പോഴും സന്തോഷമായിരിക്കണം" എന്നും മഞ്ജു കുറിച്ചു. ഇൻസ്‌റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു താരത്തിന്റെ ആശംസ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്