തങ്ങളുടെ കുഞ്ഞിന്റെ വരവറിയിച്ചു മാർഗോട്ട് റോബിയും ഭർത്താവ് ടോം അക്കർലിയും. തങ്ങളുടെ ആദ്യ കുഞ്ഞിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് താരങ്ങൾ.
ഓഗസ്റ്റ് 26 തിങ്കളാഴ്ച ദമ്പതികൾ നിറവയറുമായി നിൽക്കുന്ന ജീവിതത്തിന്റെ മനോഹര അദ്ധ്യായം കാണിക്കുന്ന ചിത്രം ആരാധകർക്കായി പങ്കുവച്ചു. ചിത്രത്തിൽ നിറവയറുമായി സാർഡിനിയയിൽ ഒഴിവ് സമയം ആസ്വദിക്കുന്ന മാർഗോട്ടിനെ ആണ് കാണാനാകുന്നത്.
ചിക്, റിലാക്സ്ഡ് ലുക്കിലാണ് താരത്തെ ചിത്രത്തിൽ കാണാനാകുന്നത്. കറുത്ത ഒഴുകി കിടക്കുന്ന ഒരു പാന്റ്സും വെളുത്ത നിറത്തിലുള്ള ടോപ്പും ആണ് താരം ധരിച്ചത്. താഴത്തെ ബട്ടൺ ഒഴിവാക്കിയതോടെ താരത്തിന്റെ നിറവയർ ചിത്രങ്ങളിൽ വ്യക്തമായിരുന്നു. വസ്ത്രത്തിനൊപ്പം മനോഹരമായ ഒരു ബക്കറ്റ് തൊപ്പി, സൺഗ്ലാസുകൾ, ഷോൾഡർ ബാഗ് എന്നിവയും താരം സ്റ്റൈൽ ചെയ്തിരുന്നു.
ജൂലൈ 12 ന്, ലണ്ടനിൽ നടന്ന വിംബിൾഡൺ പുരുഷ സെമിഫൈനലിൽ പങ്കെടുത്തത്തിന് ശേഷം ആണ് ഗർഭധാരണ വാർത്ത പുറത്തുവന്നത്. ഇതിന് ശേഷം ദമ്പതികൾ ആദ്യമായി ആണ് പരസ്യമായി പൊതു സദസിൽ പ്രത്യക്ഷപ്പെട്ടത്.
റോബിയും അക്കർലിയും ആദ്യമായി കണ്ടുമുട്ടുന്നത് 2013-ൽ രണ്ടാം ലോകമഹായുദ്ധ നാടകമായ സ്യൂട്ട് ഫ്രാൻസെസിൻ്റെ സെറ്റിൽ വച്ചാണ്, അവിടെ അദ്ദേഹം ഒരു അസിസ്റ്റൻ്റ് ഡയറക്ടറായി പ്രവർത്തിക്കുകയായിരുന്നു. 2016 ഡിസംബറിൽ ഓസ്‌ട്രേലിയയിലെ ബൈറോൺ ബേയിൽ നടന്ന ഒരു സ്വകാര്യ ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്