ബാലതാരമായി അഭിനയ രംഗത്തേക്ക് കടന്ന് വന്നതാണ് മഞ്ജിമ മോഹൻ. തമിഴ് നടൻ ഗൗതം കാർത്തിക്കിനെയാണ് മഞ്ജിമ വിവാഹം ചെയ്തത്. നടൻ കാർത്തിക്കിന്റെ മകനാണ് ഗൗതം കാർത്തിക്. ഗൗതമിനൊപ്പമുള്ള വിവാഹ ജീവിതത്തെക്കുറിച്ചും വിവാഹ സമയത്ത് വന്ന അഭ്യൂഹങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് മഞ്ജിമ. ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
ഞങ്ങളുടെ കുടുംബാംഗങ്ങള്‍ ചിലപ്പോള്‍ തമാശയായി നിങ്ങള്‍ രണ്ട് പേരും വളരെ ബോറിംഗ് ആണെന്ന് പറയും. എപ്പോഴും വീട്ടിലിരിക്കും. നെറ്റ്ഫ്ലിക്സ് കാണും. പുറത്ത് പോകില്ല. അമ്മായിയമ്മ ഇതേക്കുറിച്ച് ഒരുപാട് പറയും. എന്റെ കുടുംബങ്ങള്‍ പറയുന്നത് എന്തുകൊണ്ടെന്ന് എനിക്ക് മനസിലാക്കാൻ പറ്റും. പക്ഷെ ഞങ്ങളെക്കുറിച്ച് അറിയാത്തവരും ഇങ്ങനെ പറയാൻ തുടങ്ങി.
ഞങ്ങള്‍ക്ക് വീട്ടിലിരിക്കാൻ ഇഷ്ടമാണ്. വെറുതെ വീട്ടിലിരിക്കും. ഗൗതം ഗെയിം കളിക്കുകയായിരിക്കും. ഞാൻ ഷോകള്‍ കാണുന്നുണ്ടാകും. ഞങ്ങള്‍ ഇങ്ങനെയാണ്. ഇത് എല്ലാവരോടും പറയാൻ പറ്റില്ല. മാതാപിതാക്കളോടും സഹോദരങ്ങളോടും പറയും. വിവാഹത്തിന് ശേഷം പൊങ്കല്‍ ദിനത്തില്‍ ഒരുമിച്ചുള്ള ഫോട്ടോ പങ്കുവെക്കാൻ ഒരുപാട് സമ്മർദ്ദം ഉണ്ടായിരുന്നെന്നും മഞ്ജിമ പറയുന്നു.
സോഷ്യല്‍ മീഡിയയില്‍ തന്റെ വിവാഹത്തെക്കുറിച്ച് വന്ന തെറ്റായ വിവരങ്ങളെക്കുറിച്ചും മഞ്ജിമ സംസാരിച്ചു. വിവാഹത്തിന് മുമ്പ് ഞാൻ ഗർഭിണിയാണെന്ന് പറഞ്ഞു. ഭർതൃപിതാവ് ഈ വിവാഹത്തില്‍ അസംതൃപ്തനാണെന്നും ഒരു തവണ മാത്രമേ ക്ഷണിച്ചുള്ളൂ എന്നും പറഞ്ഞു. എത്ര തവണ ക്ഷണിക്കണം?. അദ്ദേഹം എന്റെ ഭർതൃ പിതാവാണ്. ഒരു ക്ഷണത്തിന്റെ ആവശ്യം പോലുമില്ല. ഇത്തരം കാര്യങ്ങള്‍ ഞാൻ വായിച്ചു. അവരുടേതായ സാങ്കല്‍പ്പിക കഥകളാണിതെന്നും മഞ്ജിമ പറയുന്നു.
ഇത്തരം കാര്യങ്ങള്‍ തങ്ങളുടെ കുടുംബത്തിലുള്ളവരെ വിഷമിപ്പിക്കുമെന്നും മഞ്ജിമ പറയുന്നു. തങ്ങളുടെ വിവാഹത്തില്‍ ഒരു കൂട്ടം ആളുകള്‍ക്ക് വളരെ സന്തോഷമായിരുന്നു. പക്ഷെ മറ്റൊരു കൂട്ടം പേർ വെറുക്കുകയാണുണ്ടായത്. വിവാഹത്തിന് മുമ്പും ഇത്തരം കമന്റുകളുണ്ടായിരുന്നു. പക്ഷെ അതെന്നെ ബാധിച്ചില്ല. പക്ഷെ വിവാഹത്തിന് ശേഷം ഈ കമന്റുകള്‍ വായിച്ച് ഞാൻ കരയാൻ തുടങ്ങി. നീ ഈ കമന്റുകള്‍ വായിച്ച് കരയുകയാണോ എന്ന് ഗൗതം ചോദിച്ചു.
ഒരു തോല്‍വിയായതായി എനിക്ക് തോന്നി. ഞാൻ ഗൗതമിന് പറ്റിയ ആളല്ലായിരിക്കും എന്നൊക്കെ കമന്റുകള്‍ കണ്ട് ചിന്തിച്ചു. പക്ഷെ ഗൗതം വളരെ അലിവുള്ളവനാണ്. നമ്മള്‍ എന്തിലൂടെയാണ് കടന്ന് പോകുന്നതെന്ന് പങ്കാളി അറിയേണ്ടതുണ്ട്. എന്താണ് നിന്നെ ബാധിക്കുന്നതെന്ന് പറയണം, എനിക്കറിയാം എന്ന് ധരിക്കരുത്, കമ്മ്യൂണിക്കേറ്റ് ചെയ്യണം എന്ന് ആദ്യമേ ഗൗതം പറഞ്ഞിരുന്നെന്നും മഞ്ജിമ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്