ഡെയറി മിൽക്ക് ചോക്ലേറ്റിൽ ജീവനുള്ള പുഴു, വീഡിയോ പങ്കുവച്ചു യുവാവ്; കമ്പനിയുടെ പ്രതികരണം ഇങ്ങനെ 

FEBRUARY 11, 2024, 2:11 PM

ഹൈദരാബാദ്: ഡെയറി മിൽക്ക് ചോക്ലേറ്റിൽ നിന്ന് ജീവനുള്ള പുഴുവിനെ ലഭിച്ചതായി ഹൈദരാബാദ് സ്വദേശി. ഹൈദരാബാദ് മെട്രോ സ്‌റ്റേഷനിൽ നിന്ന് വാങ്ങിയ കാഡ്‌ബറി ഡയറി മിൽക്ക് ചോക്ലേറ്റിൻ്റെ ബാറിൽ ഇഴയുന്ന ജീവനുള്ള പുഴുവിനെ കണ്ടെത്തിയെന്നാണ് യുവാവ് പറയുന്നത്. 

റോബിൻ സാച്ചൂസ് എന്ന യൂസറാണ് എക്സിൽ ഇക്കാര്യം വീഡിയോ സഹിതം പോസ്റ്റ് ചെയ്തത്. നഗരത്തിലെ അമീർപേട്ട് മെട്രോ സ്റ്റേഷനിലെ രത്‌നദീപ് റീട്ടെയിൽ സ്റ്റോറിൽ നിന്ന് 45 രൂപ നൽകിയ വാങ്ങിയ ചോക്ലേറ്റിൽ നിന്നാണ് പുഴുവിനെ ലഭിച്ചതെന്ന് ഇയാൾ അവകാശപ്പെട്ടു. ബില്ലും വീഡിയോയിൽ ഇയാൾ അറ്റാച്ച് ചെയ്തിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഉടൻ വൈറലാകുകയും കർശന നടപടിയെടുക്കാൻ നെറ്റിസൺസ് ആവശ്യപ്പെടുകയും ചെയ്തിരുന്നു. കടുത്ത വിമർശനങ്ങൾക്ക് പിന്നാലെ ഒടുവിൽ കാഡ്ബറി കമ്പനിയും യുവാവിന്റെ പോസ്റ്റിന് പ്രതികരണവുമായി രംഗത്ത് എത്തി. 

മൊണ്ടെലെസ് ഇന്ത്യ ഫുഡ്‌സ് പ്രൈവറ്റ് ലിമിറ്റഡ് (മുമ്പ് കാഡ്‌ബറി ഇന്ത്യ ലിമിറ്റഡ്) ഉയർന്ന നിലവാരം പുലർത്താൻ ശ്രമിക്കുന്നു. നിങ്ങൾക്ക് അസുഖകരമായ അനുഭവം ഉണ്ടായി എന്നതിൽ ഞങ്ങൾ ഖേദിക്കുന്നു. നിങ്ങളുടെ ആശങ്ക പരിഹരിക്കാൻ നിർദ്ദേശങ്ങൾ നൽകുക. നിങ്ങളുടെ പരാതിയിൽ നടപടിയെടുക്കും എന്നാണ് കമ്പനി പ്രതികരിച്ചത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam