സൽമാൻ ഖാനെ അപായപ്പെടുത്താൻ വൻ ഗൂഢാലോചന നടന്നെന്ന് വ്യക്തമാക്കി നവി മുംബൈ പൊലീസ്. ഗൂഢാലോചന നടത്തിയവരിൽ നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട് എന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം.
ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്ണോയിയുടെ സംഘാംഗങ്ങളാണ് അറസ്റ്റിലായത് എന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ പതിനേഴ് പേര്‍ക്ക് എതിരെയാണ് കേസ് എടുത്തത്. പൻവേലിൽ സൽമാന്റെ കാറിനു നേരെ ആക്രമണം നടത്താനായിരുന്നു നീക്കം എന്നും റിപ്പോര്‍ട്ടുണ്ട്.
ഇതിനായി പാക്കിസ്ഥാനിൽ നിന്നും എകെ 47 തോക്കുകളും എത്തിച്ചു എന്നും താരത്തെ നിരീക്ഷിക്കാൻ ബിഷ്ണോയി അധോലോക സംഘത്തിലെ എഴുപതോളം പേരെ എത്തിച്ചു എന്നും സല്‍മാനെതിരെ പ്രായപൂർത്തിയാകാത്ത ആള്‍ക്കാരെ ഉപയോഗിച്ചു ആക്രമണത്തിന് പദ്ധതിയിട്ടുവെന്നുമാണ് റിപ്പോര്‍ട്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്