രജനികാന്തിന്റെ മൊയ്തീന്‍ ഭായ് എന്ന കഥാപാത്രം ലാൽ സലാം ചിത്രത്തെ നെഗറ്റീവായി ബാധിച്ചെന്ന പ്രതികരണവുമായി ഐശ്വര്യ രജനികാന്ത് രംഗത്ത്. മൊയ്തീന്‍ ഭായ് എന്ന കഥാപാത്രത്തിലേക്ക് കൂടുതല്‍ കേന്ദ്രീകരിക്കപ്പെട്ടുവെന്നും അങ്ങനെ മൊയ്തീന്‍ ഭായിയെ ചുറ്റിപ്പറ്റിയുള്ള സിനിമയായി ലാൽ സലാം മാറിയെന്നും ആണ് ഐശ്വര്യ അടുത്തിടെ നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.
രജനികാന്ത് ഒരു സിനിമയിലുണ്ടെങ്കിൽ അദ്ദേഹത്തെക്കുറിച്ചായിരിക്കണം ആ ചിത്രം. മറ്റൊന്നും കാണാന്‍ പ്രേക്ഷകർ ആഗ്രഹിക്കുന്നില്ല. അതാണ് രജനികാന്തിന്റെ വ്യക്തിത്വം എന്നും ഐശ്വര്യ വ്യക്തമാക്കി. 'ചിത്രത്തിൽ മൊയ്തീന്‍ ഭായ് എന്ന കഥാപാത്രത്തിലേക്ക് കൂടുതല്‍ കേന്ദ്രീകരിക്കപ്പെട്ടു. ഇത് കഥയെ മാറ്റി. ആദ്യം കഥാപാത്രത്തിന് പത്ത് മിനിറ്റ് സ്‌ക്രീന്‍ ടൈം മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ അദ്ദേഹം കഥയിലേക്ക് വന്നപ്പോൾ, ഞങ്ങള്‍ക്ക് പരിമിതപ്പെടുത്താന്‍ കഴിഞ്ഞില്ല. കാരണം 10 മിനിറ്റ് കഥാപാത്രം അദ്ദേഹത്തിന്റെ ഇമേജിനെ ബാധിക്കും. അങ്ങനെ മൊയ്തീന്‍ ഭായിയെ ചുറ്റിപ്പറ്റിയുള്ള സിനിമയായി ഇത് മാറി.
അതേസമയം ഏറെ പ്രതീക്ഷയോടെ തിയറ്ററുകളിലെത്തിയ ഐശ്വര്യ രജനികാന്ത് ചിത്രമാണ് ലാൽ സലാം. എന്നാൽ പ്രതീക്ഷിച്ചത് പോലെ വിജയം നേടിയില്ല. തിയറ്ററുകളിൽ ചിത്രം വൻ പരാജയമായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്