മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന നടനാണ് കുഞ്ചാക്കോ ബോബൻ. സംവിധായകൻ ഫാസിൽ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടന്മാരിൽ ഒരാളാണ് അദ്ദേഹം.
അനിയത്തിപ്രാവ് എന്ന ആദ്യ സിനിമ ഇൻഡസ്ട്രി ഹിറ്റായ കുഞ്ചാക്കോ ബോബൻ ഒരുകാലത്ത് മലയാളത്തിൻ്റെ ചോക്ലേറ്റ് ഹീറോയായിരുന്നു. കുഞ്ചാക്കോ ബോബനെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ ലാല്‍ ജോസ്.
അനിയത്തിപ്രാവ് എന്ന സിനിമ റിലീസായ ശേഷം കുഞ്ചാക്കോ ബോബന്‍ എന്ന നടന്‍ സിനിമ രംഗത്തേക്ക് വരികയും വലിയ താരമായി മാറുകയും ചെയ്തെന്ന് ലാല്‍ ജോസ് പറയുന്നു. കുഞ്ചാക്കോ ബോബന്‍ വന്ന ശേഷം ദിലീപിന്റെ പ്രഭ അല്‍പ്പം മങ്ങിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒരു സിനിമയുടെ സെറ്റില്‍ വെച്ച് ദിലീപ് കാവ്യ മാധവനോട് മലയാള സിനിമയിലെ ഏത് നടനെയാണ് കൂടുതല്‍ ഇഷ്ടമെന്ന് ചോദിച്ചെന്നും തന്റെ പേര് പറയുമെന്ന് കരുതിയപ്പോള്‍ കാവ്യ കുഞ്ചാക്കോ ബോബന്റെ പേരാണ് പറഞ്ഞതെന്നും ലാല്‍ ജോസ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്