ശതാബ്ദി തികയുന്ന വേളയിൽ ഗാനഗന്ധർവൻ യേശുദാസ് തന്റെ 84-ാം ജന്മദിനം ആഘോഷിക്കുന്നത് അമേരിക്കയിലെ ടെക്‌സാസിലെ വീട്ടിലാണ്.
എന്നാൽ കൊച്ചിയിലും ആഘോഷം സംഘടിപ്പിച്ചിരുന്നു. മലയാള സിനിമാ-സംഗീത ലോകത്തെ പ്രമുഖർ പങ്കെടുത്ത ചടങ്ങിൽ ഓൺലൈൻ വഴിയാണ് യേശുദാസ് പങ്കെടുത്തത്. ചടങ്ങിൽ യേശുദാസിന്റെ മകൻ വിജയ് യേശുദാസ് കേക്ക് മുറിച്ചു.
ചടങ്ങില്‍ അമേരിക്കയില്‍ നിന്നും സംസാരിച്ച യേശുദാസ് സംഗീതത്തെ ബഹുമാനിക്കുക. സംഗീതമാണ് ജീവന്‍റെ തുടിപ്പ് എന്ന് പറഞ്ഞു. ജാതിമത ഭേദമെന്യെ എല്ലാവരും ഒന്നായിരിക്കുന്നതാണ് പിറന്നാൾ കേക്കിനെക്കാൾ മധുരമുള്ളതായി കാണുന്നതെന്നും യേശുദാസ് പറഞ്ഞു.
സംഗീത സംവിധായകൻ ഔസേപ്പച്ചൻ, ഗാനരചയിതാവ് ആർ കെ ദാമോദരൻ, അന്തരിച്ച സംഗീത സംവിധായകൻ രവീന്ദ്രന്റെ ഭാര്യ ശോഭ രവീന്ദ്രൻ, സംഗീത സംവിധായകൻ ജെറി അമൽദേവ്, നടൻ ദിലീപ്, നടൻ സിദ്ദിഖ്, നടൻ മനോജ് കെ ജയൻ, സംവിധായകൻ സത്യൻ അന്തിക്കാട് തുടങ്ങി നിരവധി പ്രമുഖർ ഈ ജന്മദിനാഘോഷത്തിൽ പങ്കെടുത്തു.
(ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് അടിസ്ഥാനമാക്കി തയ്യാറാക്കിയത്)
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്